അരൂര്‍ -കുമ്പളം പഴയപാലത്തിലെ ടാര്‍ നീക്കം ചെയ്യും
text_fieldsഅരൂ൪: പഠനങ്ങൾക്കെടുവിൽ അരൂ൪- കുമ്പളം പഴയപാലത്തിലെ ടാ൪ നീക്കം ചെയ്യാൻ തീരുമാനം. വെള്ളിയാഴ്ച പണി ആരംഭിക്കും. നിറയെ കുഴികൾ രൂപപ്പെട്ടതിനത്തെുട൪ന്ന് ഗതാഗതം നിരോധിച്ച് ആറുമാസം പരീക്ഷണ നിരീക്ഷണങ്ങൾ നടത്തിയശേഷമാണ് അരൂ൪ -കുമ്പളം പഴയപാലത്തിൽനിന്ന് മേൽത്തട്ട് നീക്കം ചെയ്യാൻ തീരുമാനമായത്. ടാ൪ നീക്കാൻ നാഷനൽ ഹൈവേ അതോറിറ്റി എറണാകുളം സ്വദേശിക്ക് കരാ൪ നൽകി. പാലത്തിൻെറ മേൽത്തട്ടിൽനിന്ന് ടാ൪ നീക്കം ചെയ്യുന്ന ചില്ലിങ് മെഷീൻ സംസ്ഥാനത്ത് ലഭ്യമല്ല. ആന്ധ്രയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന യന്ത്രസഹായത്തോടെ വെള്ളിയാഴ്ച പണി ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവ൪ പറഞ്ഞു. രണ്ടരലക്ഷം രൂപയാണ് ഇതിൻെറ കരാ൪ തുക. ടാ൪ നീക്കം ചെയ്യുമ്പോൾ വലിയ വിള്ളലുകളും പൊട്ടലുകളും ശ്രദ്ധയിൽപെട്ടാൽ അവയുടെ അറ്റകുറ്റപ്പണി നടത്തും. കുണ്ടന്നൂ൪ പാലത്തിൻെറ പുന൪നി൪മിതിയുടെ മാതൃകയിലായിരിക്കും പുന൪നി൪മാണം ആലോചിക്കുന്നത്.
നിരന്തരം കുഴിയുണ്ടാകുന്നതിൻെറ ശാസ്ത്രീയകാരണങ്ങൾ വിദഗ്ധസംഘം ഇവിടെ വന്ന് അന്വേഷണം നടത്തിയിരുന്നു. ഒരു കി.മീ. നീളമുള്ള പാലത്തിൽ ചില്ലിങ് മെഷീനുകൾ അധികം ഉപയോഗിച്ചില്ളെങ്കിൽ ടാ൪ നീക്കത്തിന് കാലതാമസമുണ്ടാകും. ടാ൪ നീക്കം ചെയ്തശേഷം വീണ്ടും പരീക്ഷണങ്ങളും ശാസ്ത്രീയ അന്വേഷണവും നടത്തിയശേഷമായിരിക്കും പുന൪നി൪മാണം. എന്താണെങ്കിലും പാലം തുറക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
