റിയാദ്: നഗരത്തിൽനിന്നും 220 കിലോമീറ്റ൪ അകലെ റുവൈദയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മറ്റൊരു മലയാളിക്കും ഈജിപ്ഷ്യനും പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് ആറോടെ പിക്കപ്പ് വാൻ ഒട്ടകവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തിരുവനന്തപുരം വിതുര പൊന്നാംചുണ്ട് സ്വദേശി നാഫില മൻസിലിൽ നബീഷ് (23) ആണ് തൽക്ഷണം മരിച്ചത്. സഹയാത്രികനായ വ൪ക്കല സ്വദേശി ഫിറോസിനും പിക്കപ്പ് വാനിൻെറ ഡ്രൈവറായ ഈജിപ്ഷ്യനും പരിക്കേറ്റു. ഇരുവരേയും റുവൈദ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫിറോസിൻെറ കഴുത്തിനും കൈക്കും ഒടിവുണ്ട്. നിസാര പരിക്കേറ്റ് ഈജിപ്ഷ്യനെ പ്രാഥമിക ശശ്രൂഷക്കുശേഷം വിട്ടയച്ചു. നബീഷിൻെറ മൃതദേഹം ഇതേ ആശുപത്രി മോ൪ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അൽസുവൈൽ എന്ന കമ്പനിയിൽ ഡ്രൈവ൪ ജോലി ചെയ്തിരുന്ന നബീഷ് സ്വന്തം വാഹനം കേടായത് മൂലം സഹപ്രവ൪ത്തകനായ ഈജിപ്ഷ്യൻ പൗരൻെറ പിക്കപ്പിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. വൈകീട്ട് ആറിന് തന്നെ നന്നായി ഇരുട്ടുപരന്നതിനാൽ ഒട്ടകം റോഡ് മുറിച്ചുകടക്കുന്നത് ഡ്രൈവ൪ക്ക് കാണാനായില്ല. വാഹനം ചെന്നിടിക്കുകയായിരുന്നു. അബ്ദുൽ നാസ൪-സൈനബ ബീവി ദമ്പതികളുടെ മകനായ നബീഷ് ഒന്നര വ൪ഷം മുമ്പാണ് തൊഴിൽ വിസയിൽ സൗദിയിലെത്തിയത്. നാട്ടിൽ പോയിരുന്നില്ല. അവിവാഹിതനാണ്. ദമ്മാമിലുള്ള ഏക സഹോദരൻ നൗഫൽ വിവരമറിഞ്ഞ് റുവൈദയിലെത്തിയിട്ടുണ്ട്. സഹോദരി നാഫില നാട്ടിലാണ്. പരിക്കേറ്റ ഫിറോസ് വിവാഹിതനാണ്. മരിച്ചയാളും പരിക്കേറ്റവരും അൽസുവൈൽ കമ്പനിയിലെ ജീവനക്കാരാണ്. നബീഷിൻെറ മൃതദേഹം റുവൈദയിൽ മറവുചെയ്യും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2013 12:20 PM GMT Updated On
date_range 2013-11-11T17:50:47+05:30പിക്കപ്പ് വാന്‍ ഒട്ടകവുമായി കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു
text_fieldsNext Story