Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightകുവൈത്ത്...

കുവൈത്ത് പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ പര്യടനം അവസാനിച്ചു

text_fields
bookmark_border
കുവൈത്ത് പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ പര്യടനം അവസാനിച്ചു
cancel

കുവൈത്ത് സിറ്റി: കുവൈത്ത് പ്രധാനമന്ത്രി ശൈഖ് ജാബി൪ അൽ മുബാറക് അസ്വബാഹിൻെറ ഇന്ത്യൻ പര്യടനത്തിന് സമാപ്തി. ഇരുരാജ്യങ്ങൾക്കും ഗുണപ്രദമാവുന്ന നി൪ണായക കരാറുകൾക്ക് വിത്തുപാകുകയും ഉഭയകക്ഷി ബന്ധം പൂ൪വാധികം ഊട്ടിയുറപ്പിക്കുകയും ചെയ്ത സന്ദ൪ശനത്തിനുശേഷം പ്രധാനമന്ത്രി മടങ്ങി. ദൽഹിയിലെ പാലം വ്യോമതാവളത്തിൽ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്, ഇന്ത്യയിലെ കുവൈത്ത് അംബാസഡ൪ സാമി അൽ സുലൈമാൻ തുടങ്ങിയവ൪ ചേ൪ന്ന് പ്രധാനമന്ത്രിക്കും ഉന്നതതല പ്രതിനിധി സംഘത്തിനും യാത്രയയപ്പ് നൽകി.
ദൽഹിയിൽനിന്ന് നേരെ പാകിസ്താനിലേക്കാണ് പ്രധാനമന്ത്രിയും സംഘവും യാത്ര തിരിച്ചത്. രണ്ട് ദിവസത്തെ സന്ദ൪ശനത്തിന് പാകിസ്താനിലെത്തിയ പ്രധാനമന്ത്രിയെ ഇസ്ലാമാബാദ് വിമാനത്താവളത്തിൽ ശാസ്ത്ര, സാങ്കേതിക മന്ത്രി സഹാിദ് ഹാമിദിൻെറ നേതൃത്വത്തിൽ സ്വീകരിച്ചു. പാകിസ്താനിലെ കുവൈത്ത് അംബാസഡ൪ നവാഫ് അൽ ഇൻസിയും എത്തിയിരുന്നു. പ്രധാനമന്ത്രി നവാസ് ശരീഫുമായി ശൈഖ് ജാബി൪ കൂടിക്കാഴ്ച നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story