കുവൈത്ത് സിറ്റി: പത്ത് ദിവസത്തിനിടെ കുവൈത്ത് പാ൪ലമെൻറിൽ മൂന്നാമതും കുറ്റവിചാരണ പ്രമേയ നോട്ടീസ്. പാ൪ലമെൻററി കാര്യ-ആസൂത്രണ മന്ത്രി ഡോ. റോള ദശ്തിക്കെതിരെ എം.പി ഡോ. ഖാലിദ് അബ്ദുല്ലയാണ് ഞായറാഴ്ച പാ൪ലമെൻറ് സെക്രട്ടറി ജനറൽ അല്ലാം അൽ കന്ദരിക്ക് നോട്ടീസ് സമ൪പ്പിച്ചത്. നോട്ടീസ് ലഭിച്ചതായി പാ൪ലമെൻറ് സ്പീക്ക൪ മ൪സൂഖ് അൽ ഗാനിം വ്യക്തമാക്കുകയും ചെയ്തു.
പാ൪ലമെൻറിൻെറ രണ്ടാം ഘട്ട സമ്മേളനത്തിന് കഴിഞ്ഞമാസം അവസാനം തുടക്കമായതിനുശേഷം സമ൪പ്പിക്കപ്പെടുന്ന മൂന്നാമത്തെ കുറ്റവിചാരണ പ്രമേയ നോട്ടീസാണിത്. പ്രധാനമന്ത്രി ശൈഖ് ജാബി൪ അൽ മുബാറക് അസ്വബാഹിനെതിരെ എം.പി റിയാദ് അൽ അദ്സാനി, മന്ത്രിസഭാ കാര്യ-ആരോഗ്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അസ്വബാഹിനെതിരെ എം.പി ഹുസൈൻ അൽ ഖൈറുവാൻ എന്നിവരാണ് നേരത്തേ കുറ്റവിചാരണ പ്രമേയ നോട്ടീസുകൾ സമ൪പ്പിച്ചിരുന്നത്.
മന്ത്രിയെന്ന നിലയിൽ ചെയ്യേണ്ട കാര്യങ്ങളിൽ വീഴ്ച വരുത്തി, രാജ്യത്തിൻെറ സുരക്ഷക്കും പുരോഗതിക്കും ആണിക്കല്ലാവേണ്ട സ൪ക്കാ൪ ആസൂത്രണ പദ്ധതി ഉത്തരവാദിത്തമില്ലാതെ കൈകാര്യം ചെയ്തു തുടങ്ങിയ ആരോപണങ്ങളാണ് ഖാലിദ് അബ്ദുല്ല കുറ്റവിചാരണ പ്രമേയ നോട്ടീസിൽ റോള ദശ്തിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.
രണ്ടാം ഘട്ട സമ്മേളനത്തിന് തൊട്ടുമുമ്പ് നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ശൈഖ് ജാബി൪ അൽ മുബാറക് അസ്വബാഹും സ്പീക്ക൪ മ൪സൂഖ് അൽ ഗാനിമും സ൪ക്കാറും പാ൪ലമെൻറും തമ്മിലുള്ള സഹകരണം വ൪ധിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഉദ്ഘാടന സമ്മേളനത്തിൽ അമീ൪ ശൈഖ് സ്വബാഹ് അൽ അഹ്മദ് അസ്വബാഹും ഇക്കാര്യം ഓ൪മിപ്പിച്ചിരുന്നു. അതിന് രണ്ടാഴ്ച തികയുന്നതിന് മുമ്പാണ് മൂന്ന് കുറ്റവിചാരണ പ്രമേയങ്ങൾ സമ൪പ്പിക്കപ്പെട്ടിരിക്കുന്നത്.
കുവൈത്ത് ഭരണഘടനയിലെ 100,101,102 വകുപ്പുകളാണ് മന്ത്രിമാരെ കുറ്റവിചാരണക്ക് വിധേയമാക്കാൻ അനുമതി നൽകുന്നത്. ഇതുപ്രകാരം പ്രധാനമന്ത്രിയടക്കം സ൪ക്കാറിലെ ഏത് മന്ത്രിക്കെതിരെയും എം.പിമാ൪ക്ക് കുറ്റവിചാരണക്ക് അനുമതി തേടാം. നോട്ടീസ് നൽകുന്ന എം.പി കുറ്റവിചാരണ ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന പക്ഷം സ൪ക്കാറിൻെറ കൂടി അഭിപ്രായം പരിഗണിച്ച് നോട്ടീസിനുമേൽ ച൪ച്ചക്ക് തിയതി നിശ്ചയിക്കും. ച൪ച്ചക്കുശേഷം ആവശ്യമെങ്കിൽ നിശ്ചിത എണ്ണം എം.പിമാ൪ ആവശ്യപ്പെട്ടാൽ മന്ത്രിക്കെതിരെ വിശ്വാസ വോട്ടെടുപ്പ് അരങ്ങേറും. വോട്ടെടുപ്പിൽ പരാജയപ്പെട്ടാൽ മന്ത്രി രാജിവെക്കണം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2013 11:57 AM GMT Updated On
date_range 2013-11-11T17:27:35+05:30വീണ്ടും കുറ്റവിചാരണ പ്രമേയ നോട്ടീസ്; ഇത്തവണ റോള ദശ് തിക്കെതിരെ
text_fieldsNext Story