Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightനിതാഖത്: അനധികൃത...

നിതാഖത്: അനധികൃത താമസക്കാരെ കണ്ടത്തൊന്‍ നടത്തിയ തെരച്ചിലിനിടെ സംഘര്‍ഷം: രണ്ടു മരണം

text_fields
bookmark_border
നിതാഖത്: അനധികൃത താമസക്കാരെ കണ്ടത്തൊന്‍ നടത്തിയ തെരച്ചിലിനിടെ സംഘര്‍ഷം: രണ്ടു മരണം
cancel

റിയാദ്: എത്യോപ്യൻ വംശജ൪ തിങ്ങിതാമസിക്കുന്ന തെക്കൻ റിയാദിലെ മൻഫൂഹയിൽ അനധികൃത താമസക്കാരെ കണ്ടത്തെുന്നതിന് പൊലീസ് നടത്തിയ തെരച്ചിലിനിടയിലുണ്ടായ അനിഷ്ട സംഭവങ്ങളിൽ രണ്ടുപേ൪ മരിക്കുകയും നുറോളം പേ൪ക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘ൪ഷത്തിനു ശേഷം സുരക്ഷാ വിഭാഗത്തിൻെറ ശ്രമഫലമായി പ്രദേശം സാധാരണ നിലയിലേക്ക് വരുന്നു. മരിച്ചവരിൽ ഒരാൾ സ്വദേശിയാണ്. മരിച്ച രണ്ടാമനായ വിദേശിയെ തിരിച്ചറിഞ്ഞിട്ടില്ളെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട് 561 പേരെ പൊലീസ് പിടികൂടി.
അനധികൃത താമസക്കാ൪ സ്വമേധയാ കീഴടങ്ങണമെന്നും കീഴടങ്ങുന്നവരെ മുൻഗണനാ ക്രമത്തിൽ നാട്ടിലേക്ക് കയറ്റിവിടുമെന്നുമുള്ള പൊലീസിൻെറ നി൪ദേശം മാനിച്ച് സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേ൪ കീഴടങ്ങിക്കൊണ്ടിരിക്കുന്നതായി സുരക്ഷാ വിഭാഗം അറിയിച്ചു. കീഴടങ്ങുന്നവരെ താമസിപ്പിക്കുന്നതിനും തുട൪നടപടി സ്വീകരിക്കുന്നതിനും കിങ് അബ്ദുല്ല ഹൈവേയിലെ സൗത്ത് റിങ്ങ് റോഡിന് സമീപം സജ്ജീകരിച്ച പ്രത്യേക ഡീപോ൪ട്ടേഷൻ സെൻററിൽ ഇവരെ എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഒട്ടേറെ ബസുകളിലായാണ് ഇവരെ സെൻററിൽ എത്തിക്കുന്നത്.
റിയാദ് ഗവ൪ണറേറ്റിലെ ഉയ൪ന്ന ഉദ്യേഗസ്ഥരുടെ സാന്നിധ്യത്തിൽ പൊതുസുരക്ഷാ വകുപ്പ"ിന് കീഴിലുള്ള പൊലീസ്, ട്രാഫിക് പട്രോൾ വിഭാഗം, അടിയന്തിര കമാൻേറാ വിഭാഗം തുടങ്ങിയ വിഭാഗങ്ങളാണ് മൻഫൂഹ ഓപറേഷനിൽ പങ്കെടുത്തത്. പരിശോധന വിഭാഗത്തെ തടസപ്പെടുത്താനും കടന്നാക്രമിക്കാനും ആയുധം പിടിച്ചെടുക്കാനുമുള്ള ശ്രമത്തിനിടെയാണ് വെടിവെപ്പ് നടന്നത്. സംഭവ·ിൽ പരിക്കേറ്റ നൂറോളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ 28 പേ൪ സ്വദേശികളാണ്. ഇവരിൽ 90 പേരെ അൽഈമാൻ ആശുപത്രിയിലും അവശേഷിച്ചവരെ അമീ൪ സൽമാൻ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. 50 പേരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചതായി അധികൃത൪ അറിയിച്ചു.
സംഭവത്തിൽ 104 വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. റിയാദിൻെറ പല ഭാഗങ്ങളിലും നടക്കുന്ന പിടിച്ചുപറിക്കും കവ൪ച്ചക്കും പിന്നിൽ മൻഫൂഹ കേന്ദ്രീകരിച്ച് അനധികൃതമായി കഴിയുന്നവരാണെന്ന് സ്വദേശികൾ പറയുന്നു. പൊലീസ് ആക്ഷൻ നടന്ന ശേഷം പ്രദേശം ശാന്തമായതായി സമീപവാസികൾ പറഞ്ഞു. പൊലീസ് ആക്ഷൻ സമയത്ത് പുറത്തിറങ്ങാൻ ഭയന്നത് മൂലം പ്രദേശത്തെ സ്വദേശി സ്കൂളുകളിൽ ഹാജ൪നില വളരെ കുറഞ്ഞിരുന്നതായും എന്നാൽ ഇപ്പോൾ അവസ്ഥ സാധാരണ നില പ്രാപിച്ചു വരുന്നതായും സ്കൂൾ അധികൃത൪ വ്യക്തമാക്കി. അതേസമയം മൻഫൂഹയിൽ എത്യോപ്യൻ വംശജ൪ നടത്തിയ സംഭവങ്ങളിൽ എംബസിക്ക് യാതൊരു പങ്കുമില്ളെന്ന് റിയാദിലെ എത്യോപ്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു. മൻഫൂഹയിൽ അനധികൃതമായി താമസിക്കുന്ന എത്യോപ്യക്കാരുടെ വിഷയത്തിൽ ഇടപെടുവാനോ അവിടെ സന്ദ൪ശിക്കാനോ എംബസി ഉദ്ദേശിക്കുന്നില്ളെന്നും എംബസി വൃത്തങ്ങൾ പറഞ്ഞു. അനധികൃതമായി എത്യോപ്യക്കാ൪ അവിടെ താമസിക്കാനിടയായതിൻെറ കാരണക്കാ൪ സ്വദേശികൾ തന്നെയാണെന്ന് എംബസി വൃത്തങ്ങൾ ന്യായീകരിച്ചു. ആവശ്യമെങ്കിൽ അവസാനം ഇടപെടാമെന്നാണ് എംബസിയുടെ നിലപാട്. മൻഫൂഹയിൽ താമസിക്കുന്ന എത്യോപ്യക്കാരടക്കമുള്ള അനധികൃത വിദേശികളെ ഒരുമാസത്തിനുള്ളിൽ പൂ൪ണമായും നീക്കം ചെയ്യുമെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം, മൻഫുഹയിലെ സംഘ൪ഷങ്ങളെ തുട൪ന്ന് ഞായറാഴ്ച റിയാദിലെ എത്യോപ്യൻ എംബസി സ്കൂളിൽ ഹാജ൪ നില വളരെ കുറവായിരുന്നെന്ന് അവിടെ അധ്യാപികയായ ഷീബ രാമചന്ദ്രൻ പറഞ്ഞു. 20 ശതമാനത്തിൽ താഴെ കുട്ടികൾ മാത്രമാണ് സ്കൂളിലത്തെിയത്. സംഭവം നടക്കുമ്പോൾ സൂപ൪മാ൪ക്കറ്റിലും മറ്റും പോയ രക്ഷിതാക്കൾ തിരിച്ചത്തൊൻ വൈകിയത് കുട്ടികളിൽ പരിഭ്രാന്തി പരത്തിയതായും അവ൪ പറഞ്ഞു.
സൗദിയിൽ അനധികൃതമായി തങ്ങുന്ന തങ്ങളുടെ പൗരന്മാരെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവരാൻ നടപടി സ്വീകരിക്കുമെന്ന് എത്യോപ്യൻ സ൪ക്കാ൪ അറിയിച്ചു. ഇളവുകാലം കഴിഞ്ഞിട്ടും അനധികൃതരായി തുടരുന്നുവെങ്കിൽ അവരെ നാട്ടിലത്തെിക്കേണ്ടതാണെന്ന് എത്യോപ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് ദിന മുഫ്തി പറഞ്ഞു. എന്നാൽ എത്ര എത്യോപ്യക്കാരാണ് നിയമവിരുദ്ധരായി സൗദിയിൽ തങ്ങുന്നതെന്നും എത്ര കാലാത്തിനുള്ളിൽ അവരെ നാട്ടിലത്തെിക്കാൻ കഴിയുമെന്നുമുള്ള ചോദ്യത്തിന് അവ൪ മറുപടി നൽകിയില്ല.

Show Full Article
TAGS:
Next Story