വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ ആര്‍.എസ്.എസ്കാമ്പയിന്‍ സംഘടിപ്പിക്കും
text_fieldsകൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ സജീവ ഇടപെടലിന് തയാറെടുക്കുന്നതിൻെറ സൂചനകൾ നൽകി വോട്ട൪പട്ടികയിൽ പേരുചേ൪ക്കുന്നതിനായി രാജ്യവ്യാപക കാമ്പയിൻ സംഘടിപ്പിക്കാൻ ആ൪.എസ്.എസ് തീരുമാനം. നരേന്ദ്രമോഡിയെ അധികാരത്തിലത്തെിക്കാൻ നേരിട്ടിടപെടുമെന്ന സന്ദേശം കൂടി പകരാൻ ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കമെന്നാണ് സൂചന.
അടുത്ത ജനുവരി മുതൽ വോട്ട൪പട്ടിക പുതുക്കൽ ആരംഭിക്കുമ്പോൾ പരമാവധി വോട്ട൪മാരെ പട്ടികയിൽ ചേ൪ക്കണമെന്ന് പ്രവ൪ത്തക൪ക്ക് നി൪ദേശം നൽകാനാണ് കൊച്ചിയിൽ സമാപിച്ച ആ൪.എസ്.എസ് ദേശീയ നി൪വാഹക സമിതി യോഗത്തിലെ സുപ്രധാന തീരുമാനം. രാഷ്ട്രീയത്തിൽ ഇടപെടാത്ത സേവന സംഘടനയാണ് ആ൪.എസ്.എസ് എന്ന് നേതൃത്വം അവകാശപ്പെടുന്നതിനിടെയാണ് ഈ നടപടി. നരേന്ദ്രമോഡിയെ അധികാരത്തിലത്തെിക്കുകയെന്ന ദൗത്യം അഭിമാനപ്രശ്നമാണെന്ന് കൊച്ചിയിൽ നടന്ന യോഗത്തിൽ ഏക അഭിപ്രായം ഉയ൪ന്നിരുന്നു.ജനാധിപത്യത്തിൽ വോട്ടിങ് ശതമാനത്തിന് വലിയ പങ്കുണ്ടെന്നും ഇതിൻെറ ഭാഗമായാണ് കാമ്പയിനെന്നുമാണ് ആ.എസ്.എസ് വിശദീകരണം. പുതിയ തലമുറയുടെ വോട്ടുകൾ മോഡിക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലാണ് ഇതിന് പ്രേരകമായതെന്നാണ് വിവരം. വോട്ട൪മാരെ ചേ൪ക്കുന്നതടക്കമുള്ള പ്രാഥമിക കാര്യങ്ങളിൽ ബി.ജെ.പി വേണ്ടത്ര സജീവമാകുന്നില്ളെന്നും ആ൪.എസ്.എസ് നേതൃത്വം വിലയിരുത്തിയിരുന്നു. കേന്ദ്രത്തിലെ യു.പി.എ സ൪ക്കാ൪ ജനവിരുദ്ധവും അഴിമതിയിൽ മുങ്ങിയതുമാണെന്നും അതിനാൽ തന്നെ ഇവ൪ അധികാരത്തിൽനിന്ന് പോകണമെന്നും ആ൪.എസ്.എസ് ജനറൽസെക്രട്ടറി സുരേഷ് ജോഷി അഭിപ്രായപ്പെട്ടു. സ൪ക്കാ൪ അധികാരത്തിൽ നിന്നിറങ്ങുമ്പോൾ ബദൽ സ്വാഭാവികമായുണ്ടാകും. എന്നാൽ, ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന തരത്തിൽ നി൪ദേശങ്ങളൊന്നും തങ്ങൾ നൽകില്ല. ബദൽ ഉണ്ടാക്കുന്നതിനുള്ള സമ്മ൪ദങ്ങൾ ജനങ്ങളിൽനിന്ന് ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാ൪ഥിയായി നരേന്ദ്രമോഡിയെ തീരുമാനിച്ചത് ബി.ജെ.പിയാണെന്നും ആ൪.എസ്.എസിന് അതിൽ പങ്കില്ളെന്നും സുരേഷ് ജോഷി അവകാശപ്പെട്ടു. അതേസമയം,ബി.ജെ.പിയിൽ പ്രവ൪ത്തിക്കുന്ന സംഘം പ്രവ൪ത്തകരുമായുള്ള ആശയവിനിമയം കൂടുതൽ ശക്തമാക്കാനും ദേശീയ നി൪വാഹക സമിതി യോഗത്തിൽ ധാരണയായിട്ടുണ്ട്. ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാ൪ഥിയായി നരേന്ദ്രമോഡിയെ പ്രഖ്യാപിക്കുകയെന്ന ആദ്യഘട്ടലക്ഷ്യം വിജയിച്ചതിനത്തെുട൪ന്നാണ് ബി.ജെ.പിയെ അധികാരത്തിലത്തെിക്കുന്നതിനുള്ള തന്ത്രങ്ങൾക്ക് രൂപം നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.