റിയാദ്: സൗദിയിൽ വനിതകൾക്ക് വാഹനമോടിക്കാൻ നിയമാനുമതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച തലസ്ഥാനനഗരിയിൽ സ്ത്രീകൾ രംഗത്തിറങ്ങുമെന്നു നടന്ന പ്രചാരണം വെറുതെയായെന്നു പ്രാദേശികമാധ്യമങ്ങൾ. നിയമം ലംഘിച്ച് സ്ത്രീകൾ വാഹനമോടിക്കുകയോ അനുമതി ആവശ്യപ്പെട്ട് പ്രകടനം നടത്തുകയോ ചെയ്ത ഒരു സംഭവവും റിപ്പോ൪ട്ട് ചെയ്യപ്പെട്ടിട്ടില്ളെന്ന് റിയാദ് പൊലീസും വ്യക്തമാക്കി. റിയാദിൽ സ്ത്രീകൾ വാഹനമോടിച്ചതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ളെന്ന് റിയാദ് പോലീസ് വക്താവ് ഫവ്വാസ് അൽമൈമാൻ പറഞ്ഞു.
നിയമം ലംഘിച്ച് വാഹനമോടിക്കുകയോ പ്രകടനം നടത്തുകയോ ചെയ്യുന്നവ൪ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസങ്ങളിൽ വിവിധ മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തെ പണ്ഡിതനേതൃത്വവും പ്രധാന മാധ്യമങ്ങളും ഇത്തരം നീക്കത്തിനെതിരെ മറുപ്രചാരണവുമായി രംഗത്തുണ്ടായിരുന്നു. പ്രകടനത്തിലും വാഹനമോടിച്ച പ്രതിഷേധത്തിലും പങ്കെടുക്കുമെന്ന് സൂചന ലഭിച്ച ചിലരെ ആഭ്യന്തര, സുരക്ഷാ വിഭാഗം മുൻകൂട്ടി വിളിച്ച് പിന്തിരിയാൻ ആവശ്യപ്പെട്ടതായി പ്രദേശിക മാധ്യമങ്ങൾ പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2013 8:36 AM GMT Updated On
date_range 2013-10-27T14:06:37+05:30വനിത ഡ്രൈവിങ്: പ്രതിഷേധം നടന്നില്ളെന്ന് റിയാദ് പോലീസ്
text_fieldsNext Story