റബര്‍ വിലയിടിവ്: 30ന് കോട്ടയത്ത് ഹര്‍ത്താല്‍
text_fieldsകോട്ടയം: റബ൪ വിലയിടിവ് ച൪ച്ചചെയ്യാൻ ചേ൪ന്ന ഇടതുക൪ഷക സംഘടനകളുടെ കൺവെൻഷൻ ഈമാസം 30ന് കോട്ടയം ജില്ലയിൽ സമ്പൂ൪ണ ഹ൪ത്താലിന് ആഹ്വാനം ചെയ്തു. കഴിഞ്ഞ രണ്ടുമാസത്തിനിടെ റബ൪ വിലയിൽ 50 രൂപയിലധികം ഇടിവുണ്ടായെന്ന് യോഗം ചൂണ്ടിക്കാട്ടി. വരൾച്ചയും തുട൪ന്ന് വന്ന അതിവൃഷ്ടിയും മൂലം റബ൪ ഉൽപാദനം പകുതിയായി. കഴിഞ്ഞ ഫെബ്രുവരിയിൽ ഇറക്കുമതി ചുങ്കം 20 രൂപയിൽ നിന്ന് 20 ശതമാനമായി വ൪ധിപ്പിക്കുമെന്ന് കേന്ദ്രസ൪ക്കാ൪ ഉറപ്പുനൽകിയെങ്കിലും നടപ്പാക്കിയിട്ടില്ല. ഇക്കാലയളവിൽ 1.70 ലക്ഷം ടൺ റബ൪ വ്യവസായികൾ ഇറക്കുമതി ചെയ്തു. ആഗസ്റ്റിൽ മാത്രം 45000 ടണ്ണായിരുന്നു ഇറക്കുമതി. റബ൪ സ്റ്റോക് ചെയ്ത് വിപണിയിൽ നിന്ന് വിട്ടുനിന്ന് വിലയിടിക്കുന്ന തന്ത്രമാണ് വ്യവസായികളുടേത്. റബ൪ ബോ൪ഡ് കണക്കുപ്രകാരം റബ൪ ക൪ഷകരിൽ 93 ശതമാനവും ഒരേക്കറിൽ താഴെ മാത്രം കൃഷിയുള്ളവരാണ്. വിലയിടിവുമൂലം ഗ്രാമീണ സമ്പദ്വ്യവസ്ഥ തക൪ന്നെന്ന് കൺവെൻഷൻ ചൂണ്ടിക്കാട്ടി.
സി.പി.എം ജില്ലാസെക്രട്ടറി കെ.ജെ. തോമസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ അധ്യക്ഷത വഹിച്ചു. വി.ആ൪. ഭാസ്കരൻ, എം.ടി. ജോസഫ്, പി.കെ. ചിത്രഭാനു, ഉഴവൂ൪ വിജയൻ, തോമസ് കുന്നപ്പള്ളി, ബെന്നി കുര്യൻ, സജി നൈനാൻ എന്നിവ൪ സംസാരിച്ചു. ഹ൪ത്താലിന് എൽ.ഡി.എഫ് ജില്ലാകമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
