ഭൂമി തട്ടിപ്പ്: അന്വേഷണത്തിന് വകുപ്പ് ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കുന്നു
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ സലിംരാജ് ഉൾപ്പെട്ട ഭൂമി തട്ടിപ്പുകേസിൻെറ അന്വേഷണത്തിനാവശ്യമായ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കാൻ വിജിലൻസിന് നി൪ദേശം. വളരെ സങ്കീ൪ണമായ വിഷയമായതിനാൽ വിവിധ വകുപ്പുകളുടെ സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ട൪ മഹേഷ്കുമാ൪ സിംഗ്ള ആഭ്യന്തരസെക്രട്ടറിക്കയച്ച കത്തിൻെറ അടിസ്ഥാനത്തിലാണ് ഉചിതമായ നടപടി സ്വീകരിക്കാൻ സ൪ക്കാ൪ നി൪ദേശം നൽകിയത്. കേസന്വേഷണത്തിന് റവന്യൂ, രജിസ്ട്രേഷൻ വകുപ്പുകളുടെ സഹായം ആവശ്യപ്പെട്ടാണ് കത്ത്. കേസിനാധാരമായ തിരുവനന്തപുരം കടകംപള്ളിയിലെ ഭൂമി ഇടപാടിൽ വ൪ഷങ്ങൾ പഴക്കമുള്ള രേഖകൾ പരിശോധിക്കേണ്ടതുണ്ട്. അതിന് സാങ്കേതിക പരിജ്ഞാനമുള്ള ഉദ്യോഗസ്ഥരുടെ സേവനംവേണം. വിജിലൻസ് ഉദ്യോഗസ്ഥരെ മാത്രം ഉപയോഗിച്ച് ഈ പരിശോധന നടത്താൻ കഴിയില്ല.
റവന്യൂ രേഖകളിലുൾപ്പെടെ കൃത്രിമം നടന്നുവെന്ന ആരോപണമാണ് ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടുള്ളത്. രജിസ്ട്രേഷൻ, റവന്യൂ ഉദ്യോഗസ്ഥരിൽ പലരെയും പ്രതിക്കൂട്ടിൽ നി൪ത്തുന്നതുമാണിത്. അതിനാൽ കരുതലോടെ മാത്രമേ ഈ വകുപ്പുകളിൽനിന്നുള്ള ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കാൻ വിജിലൻസിന് കഴിയൂ.
എന്നാൽ സലിംരാജ് ഉൾപ്പെട്ട ഭൂമിതട്ടിപ്പ് സംബന്ധിച്ച കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈകോടതിയുടെ പരിഗണനയിലുമുണ്ട്. സി.ബി.ഐ അന്വേഷണം നടത്തുന്നതിനോട് സ൪ക്കാ൪ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുമില്ല. എന്നാൽ വിജിലൻസ് അന്വേഷണം നടക്കുന്ന കേസായതിനാൽ സി.ബി.ഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടാലും നിലവിൽ അന്വേഷണം നടക്കുന്നുവെന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടി സി.ബി.ഐ ഒഴിയുമോയെന്ന ആശങ്കയുമുണ്ട്.
സ്വന്തം ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
