രജിസ്ട്രാറെ നീക്കല്‍: കേന്ദ്ര വാഴ്സിറ്റി നടപടിയില്‍ ദുരൂഹത
text_fieldsകോഴിക്കോട്: കാസ൪കോട്ടെ കേന്ദ്ര സ൪വകലാശാല രജിസ്ട്രാ൪ ഡോ. കെ.എം. അബ്ദുൽ റഷീദിനെ തൽസ്ഥാനത്തുനിന്ന് നീക്കാനിടയാക്കിയ നടപടിയിൽ അടിമുടി ദുരൂഹത. നിയമനം നേടി എട്ടു മാസത്തിനകം ജോലിയിൽനിന്ന് പറഞ്ഞുവിടാൻ അധികൃത൪ നടത്തിയ നീക്കങ്ങളാണ് സംശയം വ൪ധിപ്പിക്കുന്നത്. സ൪വകലാശാലയിൽ ഉടൻ നടക്കാൻ പോകുന്ന നിയമനങ്ങൾ കണ്ട് ഒരു വിഭാഗം നടത്തുന്ന നീക്കങ്ങളാണ് രജിസ്ട്രാറെ പിരിച്ചുവിടുന്നതിലേക്ക് നയിച്ചതെന്നാണ് വിവരം.
ദിവസവേതന ജോലിക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രജിസ്ട്രാറെ സ൪വകലാശാല വിസിറ്റ൪ കൂടിയായ രാഷ്ട്രപതി പ്രണബ് മുഖ൪ജി പിരിച്ചുവിട്ടത്. രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടിയിൽ ഹൈകോടതിയിൽ കേസ് നിലനിൽക്കേയാണ് നടപടി. കേസിൽ അന്തിമ വിധി വരുംമുമ്പേ പിരിച്ചുവിടുകയെന്ന അജണ്ടയാണ് അതുവഴി നടന്നതെന്നാണ് ആരോപണം.കേന്ദ്ര സ൪ക്കാ൪ ജീവനക്കാരനെ പിരിച്ചുവിടുന്നതിനുമുമ്പ് സ്വീകരിക്കേണ്ട നടപടിക്രമങ്ങളൊന്നും രജിസ്ട്രാറുടെ കാര്യത്തിൽ ഉണ്ടായിട്ടില്ല. വനിതാ ജീവനക്കാരിയോട് മോശമായി സംസാരിച്ചുവെന്ന തരത്തിലാണ് പരാതിയുള്ളത്. വൈസ് ചാൻസലറുടെ അഭാവത്തിൽ ചുമതല വഹിക്കുന്നയാൾക്കാണ് പരാതി ആദ്യം ലഭിച്ചത്. പരാതി ഉടൻ സ൪വകലാശാലയിലെ പരാതി പരിഹാര സമിതിക്ക് കൈമാറി.
പരാതിയിൽ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയ സമിതി ഇക്കഴിഞ്ഞ മേയ് 20ന് രജിസ്ട്രാറെ സസ്പെൻഡ് ചെയ്തു. സ൪വകലാശാലയുടെ ഒൗദ്യോഗിക ആവശ്യത്തിന് വൈദ്യുതിമന്ത്രിയുമായി സംസാരിക്കാൻ യാത്രതിരിച്ച വേളയിലാണ് സസ്പെൻഷൻ ഉത്തരവ് നൽകിയത്.
സസ്പെൻഡ് ചെയ്താൽ തുട൪ അന്വേഷണത്തിനായി 90 ദിവസത്തിനകം അന്വേഷണ സമിതിയെ നിയമിക്കണമെന്നാണ് നിയമം. ഈ സമിതി റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിൽ സസ്പെൻഷൻ നീട്ടുകയോ റദ്ദാക്കുകയോ ചെയ്യണമെന്നാണ് കീഴ്വഴക്കം. എന്നാൽ, സമിതി രൂപവത്കരിച്ചതായി ഒരു നി൪ദേശവും രജിസ്ട്രാ൪ക്ക് നൽകിയില്ല. ഇദ്ദേഹത്തിൻെറ വാദം കേൾക്കാനും ബന്ധപ്പെട്ടവ൪ ശ്രമിച്ചില്ലത്രെ. പകരം, സ൪വകലാശാലാ റിപ്പോ൪ട്ട് കേന്ദ്ര മാനവവിഭവ ശേഷി വികസന മന്ത്രാലയത്തെ അറിയിക്കുകയാണുണ്ടായത്. ഈ റിപ്പോ൪ട്ട് രാഷ്ട്രപതിയുടെ ഓഫിസിനും കൈമാറിയതോടെ സ൪വകലാശാലാ തീരുമാനം അംഗീകരിക്കപ്പെട്ടു. കേന്ദ്ര സ൪വകലാശാല നിലവിൽവന്ന് രണ്ടാമത്തെ രജിസ്ട്രാറാണ് കാലാവധി പൂ൪ത്തിയാക്കാതെ പടിയിറങ്ങേണ്ടി വന്നത്. അയൽനാട്ടുകാരനായ മുൻ രജിസ്ട്രാ൪ നിയമനം നേടി മാസങ്ങൾക്കകം രാജിവെച്ചൊഴിയുകയായിരുന്നു. ഏതാനും ഉദ്യോഗസ്ഥ൪ അടങ്ങുന്ന ലോബിയാണ് കേന്ദ്ര സ൪വകലാശാലയെ നിയന്ത്രിക്കുന്നതെന്നാണ് അന്നുയ൪ന്ന വിമ൪ശം.
അധ്യാപക-അനധ്യാപക തസ്തികകളിലായി 200ഓളം നിയമനങ്ങൾ ഉടൻ നടക്കാനിരിക്കെയാണ് മുതി൪ന്ന ഉദ്യോഗസ്ഥൻെറ പടിയിറക്കം.
അതിനിടെ, പിരിച്ചുവിട്ട അറിയിപ്പ് ലഭിച്ചിട്ടില്ളെന്നും നടപടിക്കെതിരെ നിയമയുദ്ധം തുടരുമെന്നും ഡോ. കെ.എം. അബ്ദുൽ റഷീദ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
