കൽപറ്റ: കാടുകളിലും ആദിവാസി മേഖലകളിലും മാവോവാദികൾ താവളമാക്കുന്നുവെന്ന് പ്രചരിപ്പിക്കുന്നത് ഭരണകൂട ഭീകരത വ്യാപിപ്പിക്കാനുള്ള ശ്രമമാണെന്ന് സി.പി.ഐ-എം.എൽ ജില്ലാ ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ ആരോപിച്ചു. പൊലീസ് മാധ്യമങ്ങളെ കൂട്ടുപിടിച്ച് മാസങ്ങളായി പ്രചാരണം നടത്തുന്നു. മാവോവാദികൾ ഉണ്ടെങ്കിൽ പിടിക്കണം. തണ്ട൪ ബോൾട്ട് എന്ന പേരിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അ൪ധസൈനിക വിഭാഗങ്ങളെ വിന്യസിച്ച അതേ സമയത്തുതന്നെ മാവോവാദികൾ വിലസുന്നു എന്ന പ്രചാരണം വിചിത്രമാണ്. ഭൂമിക്കുവേണ്ടി സമരം ചെയ്യുന്ന ആദിവാസികളെയും മാഫിയകൾക്കെതിരെ സമരം ചെയ്യുന്നവരെയും മാവോവാദി ഭീഷണിയുടെ പേരിൽ അടിച്ചൊതുക്കാനുള്ള ഗൂഢശ്രമത്തിനെതിരെ എല്ലാവരും രംഗത്തിറങ്ങണം.
ജില്ലാ സെക്രട്ടറി സാം പി. മാത്യു, കൽപറ്റ ഏരിയ സെക്രട്ടറി പി. വിജയകുമാരൻ, ടി.യു.സി.ഐ ജില്ലാ സെക്രട്ടറി കെ. നസീറുദ്ദീൻ, ആ൪.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.കെ. ബാബു എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2013 2:24 PM GMT Updated On
date_range 2013-10-18T19:54:05+05:30മാവോവാദി പ്രചാരണം ഭരണകൂട ഭീകരത വ്യാപിപ്പിക്കാന്‍ -സി.പി.ഐ (എം.എല്‍)
text_fieldsNext Story