മക്ക: ഹജ്ജിൻെറ ചടങ്ങുകൾ ഞായറാഴ്ച തുടങ്ങാനിരിക്കെ തീ൪ഥാടകരുടെ താമസകേന്ദ്രമായ മിനായിലെയും കല്ലേറ് നടക്കുന്ന ജംറകളിലെയും അറഫ-മുസ്ദലിഫ യാത്രക്കുള്ള മശാഇ൪ ട്രെയിൻ സ്റ്റേഷനുകളിലെയും സംവിധാനങ്ങൾ പൂ൪ണമായും പ്രവ൪ത്തനക്ഷമമായി. പുണ്യനഗരികൾ വൃത്തിയോടെ സൂക്ഷിക്കാനും മലിനീകരണവും അണുബാധയും മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ നേരിടാനും എല്ലാ സംവിധാനങ്ങളും ചെയ്തിട്ടുണ്ടെന്ന് മുനിസിപ്പൽ ഗ്രാമകാര്യ മന്ത്രി അമീ൪ ഡോ. മൻസൂ൪ ബിൻ മുത്ഇബ് ബിൻ അബ്ദുൽഅസീസ് വ്യക്തമാക്കി. കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കു കീഴിൽ വിവിധ വകുപ്പുകളുമായി ചേ൪ന്ന് ഹാജിമാരുടെ താമസത്തിനും യാത്രക്കുമുള്ള സംവിധാനങ്ങൾ ശാസ്ത്രീയമായി ക്രമീകരിച്ചിട്ടുണ്ട്. തീ൪ഥാടകരുടെ ജംറകളിലേക്കുള്ള നീക്കം സുഗമവും സമാധാനപരവുമാക്കാനും മശാഇ൪ ട്രെയിൻ സംവിധാനം ഫലപ്രദമാക്കാനും നടപടി സ്വീകരിച്ചു. 23000 ശുചീകരണ തൊഴിലാളികളെയാണ് ഇത്തവണ ഹജ്ജിന് ഒരുക്കിയിട്ടുള്ളത്. അറവുശാലകളിലും മറ്റും വൃത്തിയും വെടിപ്പും നിഷ്ക൪ഷിച്ചിട്ടുണ്ട്. മാലിന്യനിക്ഷേപത്തിനായി 35 ടൺ വസ്തുക്കൾ ഉൾക്കൊള്ളാവുന്ന 131 ഭൂഗ൪ഭടാങ്കുകൾ പണിതിട്ടുണ്ട്. പുണ്യനഗരികളിലെ കടകളിലും ഭക്ഷണശാലകളിലും ശുചിത്വം ഉറപ്പുവരുത്തുന്നതിനുള്ള പരിശോധനക്ക് വകുപ്പുതലത്തിൽ തന്നെ രൂപം കണ്ടു. ഈ വിഷയത്തിൽ ഒരു വിധ നിയമലംഘനവും വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2013 12:20 PM GMT Updated On
date_range 2013-10-12T17:50:40+05:30പുണ്യനഗരികള്‍ തീര്‍ഥാടകരെ വരവേല്‍ക്കാന്‍ ഒരുങ്ങി
text_fieldsNext Story