അഡ്വ. നൂര്‍ബിന റഷീദിനെതിരെ നടപടിയില്ല -കെ.സി. റോസക്കുട്ടി
text_fieldsകൊച്ചി: വനിത കമീഷനംഗം അഡ്വ. നൂ൪ബിന റഷീദിനെതിരെ നടപടിയെടുക്കില്ളെന്ന് സംസ്ഥാന വനിത കമീഷൻ ചെയ൪പേഴ്സൺ കെ.സി. റോസക്കുട്ടി. ഒരു ലേഖനമെഴുതിയതിൻെറ പേരിൽ മാത്രം കമീഷൻ അംഗത്തിനെതിരെ നടപടിയെടുക്കാനാകില്ളെന്നും അവ൪ പറഞ്ഞു. ശൈശവവിവാഹനിയമം സംബന്ധിച്ച് സംസ്ഥാന വനിത കമീഷൻ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാനത്തെിയപ്പോൾ മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അവ൪.
നിലവിലെ ശരീഅത്ത് നിയമത്തെക്കുറിച്ചാണ് നൂ൪ബിന ചന്ദ്രിക ദിനപത്രത്തിൽ ലേഖനമെഴുതിയത്. പെൺകുട്ടികളുടെ വിവാഹപ്രായം കുറക്കണമെന്ന് നൂ൪ബിന ആവശ്യപ്പെട്ടിട്ടില്ല. ഇക്കാര്യത്തെക്കുറിച്ച് നൂ൪ബിനയോട് അന്വേഷിച്ചപ്പോൾ മുസ്ലിം വ്യക്തിനിയമത്തെക്കുറിച്ച് മാത്രമാണ് എഴുതിയതെന്നാണ് അവ൪ മറുപടി പറഞ്ഞത്. നൂ൪ബിനയെ കമീഷൻ അംഗ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആരും ആവശ്യപ്പെട്ടില്ല. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് പോകാൻ കമീഷന് താൽപര്യമില്ല. ഇപ്പോൾ വിവാഹമോചനം നടക്കുന്ന പല കേസുകളുടെയും കാരണം സംസ്ഥാന വനിത കമീഷൻ അന്വേഷിച്ചപ്പോൾ പലതും ശൈശവ വിവാഹമാണെന്നാണ് മനസ്സിലാകുന്നത്. എന്നാൽ, അത് തെളിയിക്കാൻ രേഖകളൊന്നും ലഭ്യമല്ലാത്തതിനാൽ നടപടിയെടുക്കാനാകുന്നില്ളെന്നും അവ൪ കൂട്ടിച്ചേ൪ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.