സിറിയന്‍ പ്രശ്നത്തിന് ഉടന്‍ പരിഹാരമില്ല -താരിഖ് മിഷ്കാഷ്
text_fieldsതിരുവനന്തപുരം: സങ്കീ൪ണമായ സിറിയൻ പ്രശ്നം ഉടനെയൊന്നും പരിഹരിക്കാനാവില്ലെന്ന് പ്രമുഖ മാധ്യമപ്രവ൪ത്തകനും മലയാളം ന്യൂസ് എഡിറ്റ൪ ഇൻ ചീഫുമായ താരിഖ് മിഷ്കാഷ്. തിരുവനന്തപുരം പ്രസ്ക്ളബിൻെറ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൻ ശക്തികൾക്ക് സിറിയൻ പ്രശ്നങ്ങളിൽ താൽപ്പര്യമുണ്ട്. ചൈനീസ് കമ്പനികളും റഷ്യൻ കമ്പനികളും സിറിയയിൽ പ്രവ൪ത്തിക്കുന്നു. വൻശക്തിയായി മാറാനാണ് റഷ്യയുടെ ശ്രമം. ഇറാഖിലെ പോലെ സിറിയയിലും ഇടപെടാൻ അമേരിക്ക ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സൗദിയിൽ നിതാഖാത് നടപ്പാക്കുന്നത് സ്വദേശിവത്കരണത്തിനാണ്. ഒരു മില്യൻ സൗദി പൗരൻമാ൪ തൊഴിൽരഹിതരാണ്. വേണ്ടത്ര രേഖകളില്ലാതെ താമസിക്കുവ൪ക്കെതിരെയാണ് നിതാഖാത് നിയമം നടപ്പിലാക്കുന്നത്. വിസ ദുരുപയോഗം ചെയ്താൽ സൗദിയിൽ കോടതി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.അനധികൃതമായി രാജ്യത്ത് താമസിക്കുന്നവ൪ രണ്ടുതരം ഭീഷണി ഉയ൪ത്തുന്നുണ്ട്. ഒന്ന് ആഭ്യന്തര സുരക്ഷാ ഭീഷണിയാണ്.
ഇവ൪ സമ്പാദിക്കുന്ന പണത്തിൻെറ വിനിയോഗമാണ് മറ്റൊരു പ്രധാന ഭീഷണി. ഈ പണമാണ് ഹവാല പണമായി പലപ്പോഴും വിനിയോഗിക്കപ്പെടുന്നതെന്നും താരിഖ് മിഷ്കാഷ് പറഞ്ഞു. പ്രസ്ക്ളബ് പ്രസിഡൻറ് പി.പി. ജെയിംസ് സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
