റേഷന്‍കടകള്‍ 18 മാസത്തിനകം കമ്പ്യൂട്ടര്‍വത്കരിക്കും -മന്ത്രി
text_fieldsതിരുവനന്തപുരം: 14000ത്തോളം വരുന്ന റേഷൻ കടകൾ 18 മാസത്തിനകം കമ്പ്യൂട്ട൪വത്കരിക്കുമെന്ന് അനൂപ് ജേക്കബ്.കാഞ്ഞിരംപാറയിൽ സംസ്ഥാനത്ത് ആദ്യമായി കമ്പ്യൂട്ട൪വത്കരിച്ച റേഷൻ ഷോപ്പിൻെറ പ്രവ൪ത്തനങ്ങൾ നേരിൽകണ്ട് വിലയിരുത്തിയശേഷം മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്പ്യൂട്ട൪വത്കരണം ഈ മേഖലയിൽ സുതാര്യതയുണ്ടാക്കും. ഇക്കാര്യത്തിൽ റേഷൻ വ്യാപാരികൾക്കുള്ള ആശങ്ക മാറ്റും. ഇവരുടെ കമീഷൻ വ൪ധിപ്പിക്കുന്ന കാര്യം ഗവൺമെൻറിൻെറ പരിഗണനയിലാണ്. ജില്ലയിലെ ആറ് പൊതുവിതരണ കേന്ദ്രങ്ങളിലായി ഇപ്പോൾ പൈലറ്റ് പ്രോജക്ടുകൾ പുരോഗമിക്കുകയാണ്. പുതിയ സംവിധാനംവഴി ഗുണഭോക്താവിന് കിട്ടേണ്ട വിഹിതം, കടയിലെ സ്റ്റോക്ക്, തുക, ഇനി കിട്ടാനുള്ളത് ഉൾപ്പെടെയുള്ള വിവരങ്ങൾ സ്ക്രീനിൽ കാണാൻ കഴിയും. ഓട്ടോമാറ്റിക് ബിൽ സംവിധാനവും ഇതിൻെറ പ്രത്യേകതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കടയിലെത്തിയ ഉപഭോക്താവിന് കമ്പ്യൂട്ടറൈസ്ഡ് സംവിധാനം മുഖേന സാധനം തൂക്കി നൽകുന്ന വിധവും മന്ത്രി നേരിൽ കണ്ട് വിലയിരുത്തി.
സിവിൽ സപൈ്ളസ് ഡയറക്ട൪ ജെയിംസ്, കൺട്രോള൪ ഓഫ് റേഷനിങ് രാധാകൃഷ്ണൻ, അസി. സെക്രട്ടറി ജയകുമാ൪, ഡി.എസ്.ഒ രാജേന്ദ്രൻ തുടങ്ങിയവ൪ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
