ദല്‍ഹി കൂട്ട ബലാത്സംഗം: തന്റെ മകളായിരുന്നെങ്കില്‍ ചുട്ടുകൊല്ലുമായിരുന്നെന്ന് പ്രതിഭാഗം അഭിഭാഷകന്‍
text_fieldsന്യൂദൽഹി: രാജ്യത്തെ നടുക്കിയ ദൽഹി കൂട്ടബലാത്സംഗക്കേസിൽ ദാരുണമായി കൊല്ലപ്പെട്ട പെൺകുട്ടിക്കെതിരെ പ്രതിഭാഗം അഭിഭാഷകൻ നടത്തിയ രൂക്ഷ ആരോപണങ്ങൾ വിവാദമാകുന്നു.
അ൪ധരാത്രിയിൽ ആൺസുഹൃത്തിനൊപ്പം കറങ്ങിനടക്കുകയും വിവാഹത്തിനുമുമ്പ് ലൈംഗികബന്ധത്തിലേ൪പ്പെടുകയുംചെയ്യുന്ന മകളെ താനായിരുന്നെങ്കിൽ ചുട്ടുകൊല്ലുമായിരുന്നെന്ന് ദൽഹി കൂട്ട ബലാത്സംഗക്കേസിലെ പ്രതിഭാഗം അഭിഭാഷകൻ എ.പി സിങ്. ദൽഹിയിൽ ബസിൽ ആറുപേരാൽ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിയെയുദ്ദേശിച്ചാണ് അഭിഭാഷകൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്. കേസിലെ വധശിക്ഷ രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണത്തിനു പിന്നാലെയുള്ള ഈ പ്രസ്താവന വൻ പ്രതിഷേധത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
‘തൻെറ മകളായിരുന്നെങ്കിൽ ഇത്തരമൊരു സാഹചര്യമുണ്ടാകാൻ താൻ വഴിയൊരുക്കില്ലായിരുന്നു. എല്ലാ രക്ഷിതാക്കളും ഈ മനോഭാവം സ്വീകരിക്കേണ്ടതുണ്ട്’ -എ.പി സിങ് പറഞ്ഞു.
പ്രസ്താവനക്കെതിരെ വിവിധ സംഘടനകൾ ഇതിനകം രംഗത്തത്തെിക്കഴിഞ്ഞു. വിഷയത്തിൽ ദൽഹി ബാ൪ കൗൺസിലിന് നിരവധി പേ൪ പരാതി അറിയിച്ചതായും പരാതി എഴുതിനൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സെക്രട്ടറി മുരാരി തിവാരി പറഞ്ഞു. രേഖാമൂലം പരാതികൾ ലഭിക്കാത്തപക്ഷം ദൽഹി ബാ൪ കൗൺസിൽ സ്വമേധയാ പ്രശ്നം ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിങ്ങിൻെറ പ്രസ്താവന അദ്ദേഹത്തിൻെറ തൊഴിൽമൂല്യങ്ങൾക്ക് നിരക്കുന്നതല്ളെന്നും സംഘടനക്ക് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാമെന്നും മുരാരി തിവാരി അഭിപ്രായപ്പെട്ടു. കേസിൽ പ്രതികൾക്ക് വധശിക്ഷ വിധിച്ചത് രാഷ്ട്രീയ സമ്മ൪ദത്തിന് വഴങ്ങിയാണെന്ന എ.പി സിങ്ങിൻെറ ആരോപണത്തിനെതിരെ പെൺകുട്ടിയുടെ പിതാവ് രംഗത്തത്തെി. ഈ വിധി കാരണം രണ്ടു മാസക്കാലയളവിൽ രാജ്യത്ത് ഒരു ബലാത്സംഗവും നടന്നില്ളെങ്കിൽ തൻെറ കക്ഷികൾ തൂക്കിലേറ്റപ്പെടണമെന്നത് അംഗീകരിക്കാമെന്നും എ.പി സിങ് വെല്ലുവിളിയുയ൪ത്തിയിരുന്നു. ആരോപണത്തിലൂടെ അദ്ദേഹം നീതിന്യായവ്യവസ്ഥയെ ആക്ഷേപിച്ചിരിക്കുകയാണെന്ന് പെൺകുട്ടിയുടെ പിതാവ് പ്രതികരിച്ചു. അദ്ദേഹത്തിൻെറ മകൾക്കോ ബന്ധുവിനോ ആണ് ഈ അവസ്ഥയുണ്ടായതെങ്കിൽ അദ്ദേഹം ഇത്തരത്തിൽ പ്രതികരിക്കുമോയെന്നും പിതാവ് ആരാഞ്ഞു.
തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിധിയെന്ന് പറഞ്ഞ പെൺകുട്ടിയുടെ പിതാവ് ഹൈകോടതിയും പരമോന്നതകോടതിയും വിധി ശരിവെക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. തങ്ങളുടെ മകളുടെ ജീവിതം നശിപ്പിച്ചവരുടെ വധശിക്ഷ നടപ്പാക്കുന്ന ദിനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ കുഞ്ഞിൻെറ ഭാവിയെപ്പറ്റി കോടതി ആലോചിക്കണമായിരുന്നെന്ന് പ്രതിയുടെ ഭാര്യ
ഒൗറംഗാബാദ്: ഭ൪ത്താവിന് വധശിക്ഷ വിധിക്കുന്നതിനുമുമ്പ് തങ്ങളുടെ രണ്ടുവയസ്സുകാരനായ കുഞ്ഞിൻെറ ഭാവിയെപ്പറ്റി കോടതി ആലോചിക്കണമായിരുന്നെന്ന് ദൽഹി കൂട്ട ബലാത്സംഗക്കേസ് പ്രതി അക്ഷയ് താക്കൂറിൻെറ ഭാര്യ പുനീതാ ദേവി. പ്രശ്നത്തിൽ മാധ്യമങ്ങൾ പക്ഷപാതപരമായ നിലപാടാണ് സ്വീകരിച്ചതെന്നും അവ൪ പറഞ്ഞു. വധശിക്ഷക്കെതിരെ ഹൈകോടതിയിൽ അപ്പീൽ നൽകുമെന്ന് അക്ഷയ് താക്കൂറിൻെറ പിതാവ് സാര്യു സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
