ഫൈസലാബാദ് വോള്‍വ്സിന് വിസ അനുവദിക്കില്ളെന്ന്
text_fieldsകൊൽക്കത്ത: ഒൗദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ളെങ്കിലും വരുന്ന ചാമ്പ്യൻസ് ലീഗ് ട്വൻറി20 ലീഗിൽ കളിക്കാൻ പാകിസ്താൻ ടീമായ ഫൈസലാബാദ് വോൾവ്സിന് ഇന്ത്യ വിസ അനുവദിക്കാൻ സാധ്യതയില്ളെന്ന് വ്യക്തം. ഇരുരാജ്യങ്ങൾക്കിടയിലെ പ്രശ്നപരിഹാരത്തിനുള്ള ഉപകരണമായി ക്രിക്കറ്റിനെ വിനിയോഗിക്കേണ്ടെന്നാണ് ഇന്ത്യ കരുതുന്നത്. മുമ്പും ഇത്തരം അവസ്ഥയിൽ ക്രിക്കറ്റിനെ മുന്നിൽനി൪ത്തിയായിരുന്നു പാകിസ്താൻ പ്രശ്നപരിഹാരത്തിന് ശ്രമിച്ചത്. ഇക്കാര്യത്തിൽ എഴുത്തുകുത്തുകളൊന്നും നടന്നിട്ടില്ളെങ്കിലും വിസ അനുവദിക്കാൻ സാധ്യതയില്ളെന്ന കാര്യം തങ്ങൾക്ക് മനസ്സിലാക്കാനാകുമെന്ന് ബി.സി.സി.ഐയുടെ മുതി൪ന്ന അംഗം മാധ്യമങ്ങളോട് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സംഘ൪ഷഭരിതമാവുകയാണെന്ന് സൂചിപ്പിച്ച അദ്ദേഹം വിസ കാര്യത്തിലുള്ള ഒൗദ്യോഗിക അറിയിപ്പ് രണ്ടുദിവസത്തിനുള്ളിൽ ഉണ്ടാകുമെന്നും വ്യക്തമാക്കി.
പാക് ടെസ്്റ്റ് ടീം ക്യാപ്റ്റൻ മിസ്ബാഉൽ ഹഖും ഓഫ് സ്പിന്ന൪ സഈദ് അജ്മലും ഉൾക്കൊള്ളുന്ന ഫൈസലാബാദ് വോൾവ്സ് ടീമിൻെറ മത്സരം ഈമാസം 17ന് മൊഹാലിയിലായിരുന്നു നടക്കേണ്ടിയിരുന്നത്. അതേസമയം, നയപരമായ തീരുമാനത്തിൻെറ ഭാഗമായി വോൾവ്സിന് വിസ നൽകാനാവില്ളെന്ന തീരുമാനത്തിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ലാത്തതിനാൽ ടൂ൪ണമെൻറിലെ യോഗ്യതാ ടീമുകളുടെ എണ്ണം മൂന്നിൽനിന്ന് രണ്ടായി കുറയും. ഈ നടപടി ഐ.പി.എല്ലിലെ നാലാം സ്ഥാനക്കാരായ ഹൈദരാബാദ് സൺ റൈസേഴ്സിനും ന്യൂസിലൻഡിലെ ഒട്ടേഗ വോൾട്സിനും ശ്രീലങ്കൻ ട്വൻറി20 ചാമ്പ്യന്മാരായ കാണ്ഡുരഥ മറൂൺസിനും പ്രതീക്ഷ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
