രാസായുധങ്ങള്‍ കൈമാറാമെന്ന് ബശ്ശാര്‍
text_fieldsമോസ്കോ: സിറിയയുടെ രാസായുധങ്ങൾ അന്താരാഷ്ട്ര നിയന്ത്രണത്തിനു കീഴിൽ കൊണ്ടുവരാൻ ഒരുക്കമാണെന്ന് പ്രസിഡൻറ് ബശ്ശാ൪ അൽഅസദ് അറിയിച്ചു. എന്നാൽ, അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങിയല്ല, റഷ്യ ആവശ്യപ്പെട്ടതുകൊണ്ടാണ് വിവരങ്ങൾ കൈമാറുന്നതെന്ന് അസദ് ‘റോസിയ 24’ ടെലിവിഷൻ ചാനലിനോട് പറഞ്ഞു.
രാസായുധം സംബന്ധിച്ച വിവരങ്ങൾ സിറിയ കൈമാറുമോയെന്ന ആശങ്ക നിലനിന്നിരുന്നു. റഷ്യയുടെ മധ്യസ്ഥതയിലാണ് വിവരങ്ങൾ കൈമാറാൻ ബശ്ശാ൪ തയാറായത്്. അതിനിടെ, വിഷയം ച൪ച്ച ചെയ്യാൻ യു.എസ് വിദേശ കാര്യ സെക്രട്ടറി ജോൺ കെറിയും റഷ്യൻ വിദേശകാര്യ മന്ത്രി സെ൪ജി ലാവ്റോവും ജനീവയിലത്തെി. സിറിയക്കെതിരെ സൈനിക നടപടിയെടുക്കും മുമ്പ് ബശ്ശാ൪ അൽഅസദ് സ൪ക്കാറിൻെറ രാസായുധങ്ങളെക്കുറിച്ച വിവരങ്ങൾ പരിശോധിക്കുകയും സിറിയയെ നിരായുധീകരിക്കുന്നതിന് മാ൪ഗങ്ങൾ ആരായുകയുമാണ് ച൪ച്ചയുടെ ഉദ്ദേശ്യം. രാസായുധ വിദഗ്ധരും മന്ത്രിമാരെ അനുഗമിക്കുന്നുണ്ട്. രാസായുധങ്ങളെക്കുറിച്ച പൂ൪ണവിവരങ്ങൾ സിറിയ കൈമാറുമെന്നാണ് കരുതുന്നത്.
വിമത൪ക്കെതിരെ സിറിയൻ സൈന്യം രാസായുധം പ്രയോഗിച്ച സംഭവത്തിൽ അസദിനെതിരെ അമേരിക്ക സൈനിക നടപടിക്ക് തയാറെടുപ്പ് നടത്തിയിരുന്നു.
എന്നാൽ, സിറിയയുടെ സഹായിയായ റഷ്യ ഇതിനെ എതി൪ത്തു. സൈനിക നടപടിക്ക് മുമ്പ് സിറിയയുടെ രാസായുധ ശേഷി നശിപ്പിക്കുകയാണ് വേണ്ടതെന്ന റഷ്യയുടെ നി൪ദേശം അമേരിക്ക ചെവിക്കൊള്ളുകയായിരുന്നു. യു.എന്നിൻെറ ആഭിമുഖ്യത്തിൽ ഈ ദൗത്യം നടപ്പാക്കുന്ന കാര്യമാണ് ഇരുവരും ച൪ച്ച ചെയ്യുന്നത്. നിരായുധീകരണ നടപടി മാസങ്ങൾ തന്നെ നീളുന്നതിനാൽ സിറിയയിൽ യുദ്ധഭീഷണി തൽക്കാലം ഒഴിഞ്ഞിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
