പുനലൂര്‍-ഗുരുവായൂര്‍ ട്രെയിന്‍ 14 മുതല്‍
text_fieldsകൊല്ലം: തെക്കൻ കേരളത്തിന് ഓണസമ്മാനമായി ലഭിച്ച പുനലൂ൪-ഗുരുവായൂ൪ സൂപ്പ൪ഫാസ്റ്റ് സെപ്റ്റംബ൪ 14 മുതൽ ഓടിത്തുടങ്ങുമെന്ന് കേന്ദ്രസഹമന്ത്രി കൊടിക്കുന്നിൽ സുരേഷ് വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. 14ന് ഉച്ചക്ക് 2.30ന് പുനലൂ൪ റെയിൽവേ സ്റ്റേഷനിൽ ഫ്ളാഗ് ഓഫ് ചടങ്ങ് നടക്കും. വിവിധ സ്റ്റേഷനുകളിൽ ട്രെയിന് സ്വീകരണം നൽകും.
വൈകുന്നേരം 5.30ന് പുനലൂരിൽ നിന്നാരംഭിച്ച് പുല൪ച്ചെ 2.00ന് ഗുരുവായൂരിൽ എത്തുന്ന തരത്തിലാണ് ട്രെയിൻെറ സമയക്രമം. ഗുരുവായൂരിൽ നിന്ന് രാവിലെ 6.00 ന് പുറപ്പെടുന്ന വണ്ടി ഉച്ചക്ക് 2.20 ന് പുനലൂരിലത്തെും. പുനലൂ൪, ആവണീശ്വരം, കൊട്ടാരക്കര, എഴുകോൺ, കുണ്ടറ, കൊല്ലം, മൺറോതുരുത്ത്, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂ൪, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂ൪, വൈക്കംറോഡ്, പിറവം റോഡ്, തൃപ്പൂണിത്തുറ, എറണാകുളം നോ൪ത്ത്, ആലുവ, അങ്കമാലി, ചാലക്കുടി, ഇരിങ്ങാലക്കുട, പുതുക്കാട്, തൃശൂ൪, പൂങ്കുന്നം, ഗുരുവായൂ൪ എന്നീ സ്റ്റേഷനുകളിലാണ് സ്റ്റോപ്പനുവദിച്ചിട്ടുള്ളത്. പ്രധാന സ്റ്റേഷനുകളിലെ സമയവിവരപ്പട്ടികയേ ഇതുവരെ ലഭ്യമായിട്ടുള്ളൂ. പുനലൂരിൽ നിന്ന് വൈകുന്നേരം 5.30ന് പുറപ്പെടുന്ന ട്രെയിൻ 6.50 ന് കൊല്ലത്തത്തെും. എൻജിൻ മാറ്റ നടപടികൾക്ക് ശേഷം 7.10 ന് കൊല്ലത്തുനിന്ന് പുറപ്പെടും. 9.20 ന് കോട്ടയത്തത്തെുന്ന ട്രെയിൻ 9.22 ന് യാത്ര തുടരും. എറണാകുളത്ത് രാത്രി 11.10ന് എത്തുന്ന ട്രെയിൻ 11.15ന് പുറപ്പെടും. 1.15നാണ് തൃശൂരിലത്തെുക. 1.20ന് യാത്ര തുടരുന്ന ട്രെയിൻ 2.00ന് ഗുരുവായൂരിലത്തെും.
ഗുരുവായൂരിൽ നിന്ന് 6.00ന് മടക്കയാത്ര ആംഭിക്കുന്ന ട്രെയിനിന് തൃശൂ൪ 6.30, എറണാകുളം 7.55, കോട്ടയം 10.08, കൊല്ലം 12.15, പുനലൂ൪ 2.20 എന്നിങ്ങനെയാണ് സമയക്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.