Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightമന്ത്രാലയങ്ങളുടെ...

മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സമൂല മാറ്റം: പ്രധാനമന്ത്രി

text_fields
bookmark_border
cabinet
cancel

മനാമ: മന്ത്രിമാരും ഉദ്യോഗസ്ഥരും ജനങ്ങളുടെ ആവശ്യങ്ങൾ കേൾക്കാനും പരിഹരിക്കാനും താഴേക്കിടയിലേക്ക് ഇറങ്ങണമെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽഖലീഫ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസിൽ ചേ൪ന്ന മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ആവശ്യങ്ങളുമായി സ൪ക്കാ൪ ഓഫീസുകളിലും മന്ത്രാലയങ്ങളിലുമത്തെുന്ന പൊതുജനങ്ങൾക്ക് അവരുടെ ആവശ്യങ്ങൾ നി൪വഹിച്ചു കൊടുക്കുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കണം. മുഴുവൻ മന്ത്രാലയങ്ങളുടെയും പ്രവ൪ത്തനത്തിൽ കാതലായ മാറ്റമുണ്ടാകുമെന്നും ജനങ്ങളുടെ ആവശ്യങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ നി൪വഹിച്ച് നൽകുന്നതിന് സംവിധാനമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ പ്രദേശങ്ങളിൽ മന്ത്രാലയങ്ങളുടെ സബ് സ൪വീസ ് ഓഫീസുകൾ സ്ഥാപിച്ച് പ്രവ൪ത്തനമാരംഭിക്കും. ഇവയുടെ പ്രവ൪ത്തനം താൽക്കാലികമോ സ്ഥിരമോ ആകാം.പ്രവ൪ത്തന സമയം സാധാരണ പ്രവ൪ത്തി സമയത്തിന് ശേഷമായിരിക്കും.
മന്ത്രിമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വിവിധയിടങ്ങളിൽ സന്ദ൪ശനം നടത്തുകയും ജനങ്ങളുടെ ആവശ്യങ്ങൾ നി൪വഹിക്കപ്പെട്ടുവെന്ന് ഉറപ്പുവരുത്തുകയും വേണം. സ൪ക്കാ൪ ആവിഷ്കരിക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂ൪ത്തിയാക്കാൻ അതത് മന്ത്രാലയങ്ങൾ ശ്രമിക്കണം. രാജ്യത്തെ സാമ്പത്തിക, സുരക്ഷാ, രാഷ്ട്രീയ മേഖലകളിലെ നിയമങ്ങൾ മാനിച്ചു കൊണ്ട് എല്ലാ പദ്ധതികളും പരാതിക്കിടയില്ലാത്ത വിധത്തിലും വേഗത്തിലും പൂ൪ത്തിയാക്കാൻ സാധിക്കണമെന്ന് പ്രധാനമന്ത്രി നി൪ദേശിച്ചു. ഈയിടെ രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫ നടത്തിയ ബ്രിട്ടൻ സന്ദ൪ശനം വിജയകരമായിരുന്നുവെന്നും ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം ശക്തിപ്പെടുത്തുന്നതിന് സന്ദ൪ശനം ഉപകരിച്ചെന്നും കാബിനറ്റ് വിലയിരുത്തി. രാജ്യത്തെ പോസ്റ്റൽ സ൪വീസ് ശക്തമാക്കുന്നതിന് പുതിയ നിയമം ഏ൪പ്പെടുത്തുന്നതിനെക്കുറിച്ച് മന്ത്രിസഭ ച൪ച്ച ചെയ്തു. പോസ്റ്റൽ സ൪വീസുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ഉൾക്കൊള്ളുന്ന നിയമം അനിവാര്യമാണെന്ന് വിലയിരുത്തുകയും ഇതിൻെറ അടിസ്ഥാനത്തിൽ വിഷയം ച൪ച്ച ചെയ്യുന്നതിന് പാ൪ലമെൻറിന് കൈമാറുന്നതിനും തീരുമാനിച്ചു.
മാനസികാരോഗ്യ വിഷയത്തിൽ പുതിയ നിയമനി൪മാണത്തിൻെറ സാധ്യതയും കാബിനറ്റിൽ ച൪ച്ചയായി. സ൪ക്കാ൪, സ൪ക്കാരിതര മാനസിക ചികിത്സാ കേന്ദ്രങ്ങൾ, രോഗികളുടെ അവകാശം, ഈ രംഗത്തുള്ള ഡോക്ട൪മാരുടെ ബാധ്യതകൾ തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളുന്ന സമ്പൂ൪ണ നിയമമായിരിക്കണം ആവിഷ്കരിക്കേണ്ടതെന്ന് കാബിനറ്റ് ചൂണ്ടിക്കാട്ടി. അപ്രകാരം തന്നെ രോഗികളെ ചികിത്സാ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കേണ്ട രീതി നി൪ബന്ധപൂ൪വമോ സ്വമേധയാ ആയോ തുടങ്ങിയ കാര്യങ്ങളിലും നിയമം വെളിച്ചം വീശും. നിയമത്തിൻെറ വിവിധ വശങ്ങൾ പാ൪ലമെൻറ് ച൪ച്ച ചെയ്ത് തീരുമാനിക്കും.
പൊതുമേഖലയിൽ സ൪ക്കാ൪ ബഹ്റൈൻ കേന്ദ്രമാക്കി റീജ്യനൽ സെൻറ൪ സ്ഥാപിക്കുന്നതിനെക്കുറിച്ച് മന്ത്രിസഭ ച൪ച്ച ചെയ്തു. അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ച് സ൪ക്കാ൪ മേഖലയിൽ സമ്പൂ൪ണ ദേശീയ കാഴ്ച്ചപ്പാട് രൂപവത്കരിക്കുന്നതിന് സഹായകമാകുന്ന സെൻറ൪ ഈ രംഗത്തെ വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തും. ബഹ്റൈൻ സ൪ക്കാരും ആസ്ട്രേലിയയും തമ്മിൽ കന്നുകാലി വ്യാപാരത്തിന് ധാരണയുണ്ടാക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി. ഉരുക്കളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതോടൊപ്പം വൃത്തിയുള്ള പാ൪പ്പിടം, അറവു സ്ഥലം എന്നിവയുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്യും. മുലപ്പാലിന് പകരമായി കുഞ്ഞുങ്ങൾക്ക് നൽകുന്ന ബേബി ഫുഡുകളുടെ ഉപയോഗവും അതിൻെറ പ്രചാരണവും നിരീക്ഷിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. ഇക്കാര്യം പരിശോധിക്കാൻ നിയമകാര്യ മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തി. മന്ത്രിസഭായോഗത്തിൽ ഒന്നാം ഉപപ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽഖലീഫ സന്നിഹിതനായിരുന്നു. കാബിനറ്റ് തീരുമാനങ്ങൾ സെക്രട്ടറി ജനറൽ ഡോ. യാസി൪ ബിൻ ഈസ അന്നാസി൪ വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story