Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഅക്ഷരമുറ്റത്ത്...

അക്ഷരമുറ്റത്ത് ഉപഹാരങ്ങളുമായി വരവേല്‍പ്പ്...

text_fields
bookmark_border
അക്ഷരമുറ്റത്ത് ഉപഹാരങ്ങളുമായി വരവേല്‍പ്പ്...
cancel

റാസൽഖൈമ: റാസൽഖൈമയിൽ പുതുവ൪ഷത്തിൽ സ്കൂളുകളിലത്തെിയ വിദ്യാ൪ഥികളെ ആഭ്യന്തരമന്ത്രാലയം അധികൃത൪ ഉപഹാരങ്ങൾ നൽകി സ്വീകരിച്ചു.
കേരളത്തിൽ നിന്നത്തെിയവ൪ മഴപ്പെരുമകളും ഇതര വിദ്യാ൪ഥികൾ വേനൽ ആഘോഷ തിമി൪പ്പുകളും സഹപാഠികളുമായി പങ്കിട്ടാണ് ആദ്യ ദിനം പുസ്തക താളുകളിലേക്ക് പ്രവേശിച്ചത്. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് റാസൽഖൈമയിലെങ്ങും വ്യാപകമായ സുരക്ഷാ ക്രമീകരണങ്ങളാണ് റാക് പൊലീസ് വകുപ്പ് ഒരുക്കിയിരുന്നത്.
റാക് പൊലീസ് ഡെപ്യൂട്ടി കമാൻഡ൪ മുഹമ്മദ് നുബിയൻ മുഹമ്മദിൻെറ നേതൃത്വത്തിൽ അധികൃത൪ വിവിധ സ്കൂളുകളിൽ സന്ദ൪ശനം നടത്തി.
സെയ്ദ്ബിനു ഹാരിസ സ്കൂളിൽ ഡെപ്യൂട്ടി കമാൻഡറുടെ നേതൃത്വത്തിലും സെൻട്രൽ ഓപ്പറേഷൻ ഡയറക്ട൪ ജനറൽ ബ്രിഗേഡിയ൪ ഗാനം അഹമ്മദ് ഗാനം നസിയ ബിൻത്കഅ്ബ സ്കൂളിലും എത്തി വിദ്യാ൪ഥികളുമായി സംവദിക്കുകയും ഉപഹാരങ്ങൾ കൈമാറുകയും ചെയ്തു. വിവിധ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം വിവിധ സ്കൂളുകൾ സന്ദ൪ശിക്കുകയും‘ കുട്ടികളുടെ സുരക്ഷിതത്വം ഏവരുടെയും ഉത്തരവാദിത്വം’ കാമ്പയിനോടനുബന്ധിച്ച കൈപ്പുസ്തകവും ലഘുലേഖകളും രക്ഷിതാക്കൾക്കും വിദ്യാ൪ഥികൾക്കും കൈമാറുകയും ചെയ്തു. തുട൪ന്നുള്ള ദിനങ്ങളിലും സ്കൂൾ പരിസരങ്ങളും പൊതുനിരത്തുകളിലും പ്രത്യേക നിരീക്ഷണമേ൪പ്പെടുത്തും. അതേസമയം, പല സ്കൂളുകളിലും ആദ്യ ദിനമായ ഇന്നലെ വിദ്യാ൪ഥികളുടെ ഹാജ൪ നില കുറവായിരുന്നുവെന്ന് അധികൃത൪ പറഞ്ഞു.

Show Full Article
TAGS:
Next Story