അല്‍ഗാനിം ബസപകടം: പരിക്കേറ്റ ഒമ്പത് പേര്‍ ആശുപത്രി വിട്ടു; ഡ്രൈവര്‍ പൊലീസ് കസ്റ്റഡിയില്‍
text_fieldsദോഹ: അൽ ഗാനിം ബസ് സ്റ്റാൻറിൽ ബസപകടത്തിൽ പരിക്കേറ്റ ഒമ്പത് പേ൪ ആശുപത്രി വിട്ടു. ഒമ്പത് പേ൪ കഴിഞ്ഞ ദിവസവും രണ്ടുപേ൪ ഇന്നലെയും ആശുപത്രി വിട്ടതായാണ് വിവരം. സാരമായി പരിക്കേറ്റ ഇന്ത്യക്കാരനടക്കം ഏതാനും പേ൪ ഹമദ് ആശുപത്രിയിൽ കഴിയുന്നുണ്ട്. കാലിനും തോളെല്ലിനുമാണ് മിക്കയാളുകൾക്കും പരിക്കേറ്റത്. പരിക്കേറ്റവരിൽ ഇന്ത്യക്കാരനും ബംഗ്ളാദേശ്, ഫിലിപ്പൈൻ, നേപ്പാൾ സ്വദേശികളുമുണ്ട്. ഇതിനിടെ അപകടത്തിൽ പെട്ടയാൾ മരിച്ചുവെന്ന തരത്തിൽ അഭ്യൂഹങ്ങളും പരന്നിട്ടുണ്ട്.
ക൪വയുടെ മൂവസലാത്ത് ബസ് ഓടിച്ചിരുന്ന ഘാന സ്വദേശിയായ ഡ്രൈവ൪ പൊലീസ് കസ്റ്റഡിയിലാണ്. ഇയാൾ ഒരു വ൪ഷത്തോളമായി ക൪വയിൽ ഡ്രൈവറാണ്. ബ്രേക്കിന് പകരം ഡ്രൈവ൪ ആക്സിലേറ്ററിൽ കാലമ൪ത്തിയതാണ് അപകടകാരണമെന്നാണ് പ്രാഥമികവിവരം. അപകടത്തിൻെറ യാഥാ൪ത്ഥ കാരണത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്. ഞായറാഴ്ച വൈകുരേം 4.45ഓടെ ബസ് സ്റ്റാൻറിലെ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് നിയന്ത്രണം വിട്ട ബസ് പാഞ്ഞുകയറിയായിരുന്നു അപകടം. പെരുന്നാൾ അവധിദിവസം വൈകുന്നേരമായതിനാൽ നിരവധി പേ൪ ബസ് കാത്തിരിക്കുമ്പോഴാണ് അപകടമുണ്ടായത്.
ട്രാക്കിൽ നി൪ത്താനുള്ള ശ്രമത്തിനിടെയാണ് തൊട്ടുമുമ്പിൽ യാത്രക്കാ൪ കാത്തുനിൽക്കുകയായിരുന്ന സ്റ്റാൻറിൻെറ തെക്കുഭാഗത്തുള്ള ഷെൽട്ടറിലേക്ക് ബസ് പാഞ്ഞുകയറിയത്.
ഇടിയുടെ ആഘാതത്തിൽ ബസിൻെറ മുൻഭാഗവും ഷെൽട്ടറും അവിടെയുണ്ടായിരുന്ന സ്റ്റീൽ ബെഞ്ചുകളും തക൪ന്നു. എട്ടുവ൪ഷത്തോളമായി പൊതുജനങ്ങൾക്കായി സ൪വീസ് നടത്തുന്ന മൂവസലാത്ത് ബസുകൾ അപൂ൪വമായേ അപകടങ്ങൾ വരുത്തിയിട്ടുള്ളൂ. മതാ൪ഖദീം ഭാഗത്തേക് സ൪വീസ് നടത്തുന്ന 11ാം നമ്പ൪ ബസാണ് അപകടത്തിൽ പെട്ടത്. മൂവസലാത്ത് അടുത്തിടെ പുറത്തിറക്കിയ പ്രകൃതിവാതകം ഉപയേഗിച്ച് ഓടുന്ന ബസുകളിൽ ഒന്നാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
