Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightഅവിശുദ്ധ സഖ്യത്തിന്‍െറ...

അവിശുദ്ധ സഖ്യത്തിന്‍െറ അനിവാര്യ പതനം

text_fields
bookmark_border
അവിശുദ്ധ സഖ്യത്തിന്‍െറ അനിവാര്യ പതനം
cancel

ന്യൂദൽഹി: തൊണ്ണൂറുകൾ വരെ മതേതര പാ൪ട്ടികൾ അസ്പൃശ്യത കൽപിച്ച് മാറ്റിനി൪ത്തിയ ഹിന്ദുത്വ പാ൪ട്ടിയെ ദേശീയ രാഷ്ട്രീയത്തിൻെറ മുഖ്യധാരയിലത്തെിക്കുന്നതിൽ നി൪ണായക പങ്കുവഹിച്ച ബിഹാ൪ മുഖ്യമന്ത്രി നിതീഷ് കുമാ൪ ഇപ്പോൾ നടത്തിയത് നിലനിൽപിനായുള്ള കരണംമറിച്ചിൽ. ദേശീയ ജനാധിപത്യ സംഖ്യത്തിൻെറ (എൻ.ഡി.എ) പ്രധാനമന്ത്രി സ്ഥാനാ൪ഥിയാകാൻ കഴിയാത്തതിലുള്ള മോഹഭംഗത്തോടൊപ്പം കാലിനടിയിലെ മുസ്ലിം വോട്ട്ബാങ്ക് ചോരുമെന്ന തിരിച്ചറിവ് കൂടിയാണ് ഗുജറാത്തിൽ വംശഹത്യ അരങ്ങേറിയപ്പോഴും വ്യാജ ഏറ്റുമുട്ടലുകളിൽ നിരപരാധികളെ കൊന്നൊടുക്കിയപ്പോഴും ഉണരാത്ത നിതീഷിനുള്ളിലെ മോഡി വിരോധം പൊടുന്നനെ തട്ടിയുണ൪ത്തിയത്. മതേതര ആദ൪ശങ്ങളോടുള്ള പ്രതിബദ്ധത ആണയിട്ട് നരേന്ദ്ര മോഡിയുടെ ബി.ജെ.പിയെ ഒറ്റപ്പെടുത്താനാണ് ഇനി നിതീഷിൻെറ ശ്രമം.
വി.പി. സിങ്ങിൻെറ നേതൃത്വത്തിലുള്ള ജനതാദൾ മന്ത്രിസഭയിൽ കൃഷിമന്ത്രിയായും പിന്നീട് ജനതാദൾ ജനറൽ സെക്രട്ടറിയായും പയറ്റിയ ശേഷമാണ് നിതീഷ് സോഷ്യലിസ്റ്റായ ജോ൪ജ് ഫെ൪ണാണ്ടസിൻെറ പാത പിന്തുട൪ന്ന് മതേതര മൂല്യങ്ങൾ ബലികഴിച്ച് എൻ.ഡി.എ വേഷം കെട്ടിയത്. രാജിവെക്കേണ്ടിവന്നിട്ടും ബിഹാ൪ മുഖ്യമന്ത്രിപദം വിട്ടുനൽകാതിരുന്ന ലാലു പ്രസാദ് യാദവിനോട് പകരം വീട്ടാൻ ബി.ജെ.പിയെ ഇല കൂട്ടാതെ പിടിക്കുകയായിരുന്നു ഈ സോഷ്യലിസ്റ്റ്. കാലിത്തീറ്റ കുംഭകോണത്തെ തുട൪ന്ന് ലാലു പ്രസാദ് യാദവ് രാജിവെക്കുമ്പോൾ മുഖ്യമന്ത്രിപദത്തിൽ നിതീഷ് കുമാ൪ എത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, നിതീഷിനെ മുഖ്യമന്ത്രിയാക്കിയാൽ പിന്നീടൊരിക്കലും തനിക്ക് ആ പദം തിരിച്ചുപിടിക്കാൻ കഴിയില്ളെന്ന് മനസ്സിലാക്കിയ ലാലു ബിനാമിയായി ഭാര്യയെ മുഖ്യമന്ത്രിപദത്തിൽ വാഴിച്ചു. ഭാര്യയെ മുഖ്യമന്ത്രിപദത്തിൽ കുടിയിരുത്തി അധികാരം കുടുംബവാഴ്ചയാക്കിയ ലാലു പ്രസാദ് യാദവിനോട് പകരംവീട്ടാൻ ശരദ് യാദവിനോടൊപ്പം നിന്ന് നിതീഷ് ജനതാദൾ യുനൈറ്റഡ് ഉണ്ടാക്കി. അധികാരത്തിലത്തൊൻ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി. 2002ലെ ഗുജറാത്ത് വംശഹത്യക്ക് കാരണമായി പറയുന്ന ഗോധ്രയിലെ സബ൪മതി എക്സ്പ്രസിൻെറ ദുരൂഹമായ തീപ്പിടിത്തം നിതീഷ് കുമാ൪ വാജ്പേയ് മന്ത്രിസഭയിൽ റയിൽവേ മന്ത്രിയായിരിക്കുമ്പോഴായിരുന്നു. 2005ലാണ് ബി.ജെ.പി പിന്തുണയോടെ ലാലുവിൻെറ ഭരണത്തിന് നിതീഷ് അറുതിവരുത്തിയത്. ബിഹാറിലെ മുസ്ലിം വോട്ട്ബാങ്കിനെ പിന്നാക്കമെന്നും മുന്നാക്കമെന്നും നെടുകെ പിള൪ത്തി ഭൂരിപക്ഷം വരുന്ന പിന്നാക്കത്തെ തനിക്കൊപ്പം കൂട്ടുകയായിരുന്നു നിതീഷ് കുമാ൪. സ്വന്തം ജാതിക്കാരായ കു൪മികളോട് പിന്നാക്ക മുസ്ലിം വോട്ട്ബാങ്കിനെ ചേ൪ത്തുനി൪ത്തി ബി.ജെ.പി വഴി സവ൪ണ വോട്ടുകൾ കൈക്കലാക്കി വിചിത്രമായ രസതന്ത്രമാണ് നിതീഷ് കുമാ൪ ബിഹാറിൽ പയറ്റിയത്.
നിതീഷിൻെറ അടുത്ത മോഹം പ്രധാനമന്ത്രിപദമാണ്. പൊതു തെരഞ്ഞെടുപ്പിൽ എൻ.ഡി.എ ഏറ്റവും വലിയ മുന്നണിയാവുകയും ബി.ജെ.പിക്ക് പ്രധാനമന്ത്രി സ്ഥാനാ൪ഥിയെ നി൪ത്താൻ കഴിയാതെവരുകയും ചെയ്താൽ മതേതര പ്രതിച്ഛായയിൽ പൊതുസമ്മതനായ സ്ഥാനാ൪ഥിയാകാം എന്നായിരുന്നു പ്രതീക്ഷ. മോഡിയുടെ സ്ഥാനാരോഹണത്തോടെ ആ മോഹത്തിനാണ് ബി.ജെ.പി തടയിട്ടത്.
അതിനാൽ, ഭാവി ഭദ്രമാക്കാൻ മുന്നണി വിട്ട് ബി.ജെ.പിയെ പാഠം പഠിപ്പിക്കുകയല്ലാതെ വഴിയില്ല. അതിനായി അയൽ സംസ്ഥാനമായ ഒഡിഷയിൽ നവീൻ പട്നായക് നടത്തിയ രാഷ്ട്രീയ പരീക്ഷണത്തിൻെറ തനിയാവ൪ത്തനത്തിനാണ് നിതീഷിൻെറ പുറപ്പാട്. അധികാരത്തിലേക്കത്തൊൻ സഖ്യകക്ഷിയായി ഉപയോഗിച്ച ശേഷം ഒഡിഷയുടെ രാഷ്ട്രീയ ചിത്രത്തിൽനിന്ന് ബി.ജെ.പിയെ കറിവേപ്പില കണക്കെ എടുത്തു പുറത്തിടുകയായിരുന്നു നവീൻ പട്നായകിൻെറ ബിജു ജനതാദൾ. ബിഹാറിൽ ഒറ്റക്ക് മത്സരിക്കേണ്ടിവന്നാൽ ബി.ജെ.പിയെ കാത്തിരിക്കുന്നതും ഇതേ ഗതിയായിരിക്കുമെന്ന കണക്കുകൂട്ടലിലാണ് നിതീഷ്.
അതോടൊപ്പം കോൺഗ്രസിൻെറ പിന്തുണയിൽ പ്രധാനമന്ത്രി രാശി തെളിയാൻ വിദൂര സാധ്യതയുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story