ശക്തിപ്രകടനവും സഖ്യനീക്കവുമായി ഒഡിഷ മുഖ്യമന്ത്രി ദല്‍ഹിയില്‍
text_fieldsന്യൂദൽഹി: ദേശീയതലത്തിൽ ‘സംസ്ഥാന മുന്നണി’ ച൪ച്ചകൾക്ക് ജീവൻ വെക്കുമ്പോൾ ദൽഹിയിൽ ബിജു ജനതാദളിൻെറ ശക്തിപ്രകടനം. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായകിൻെറ നേതൃത്വത്തിൽ ദൽഹി രാംലീല മൈതാനിയിൽ നടന്ന യോഗത്തിൽ ആയിരങ്ങൾ പങ്കെടുത്തു. ഒഡിഷ സംസ്ഥാനത്തിന് പ്രത്യേക പദവിയും സാമ്പത്തിക പാക്കേജും ആവശ്യപ്പെട്ടാണ് റാലി.
എൻ.ഡി.എ വിടാൻ ജനതാദൾ -യു ഒരുങ്ങുന്നതായുള്ള റിപ്പോ൪ട്ടുകൾക്കിടെ നടന്ന റാലി രാഷ്ട്രീയ ശ്രദ്ധ നേടി. റാലിയിൽ സംസാരിച്ച ഒഡിഷ മുഖ്യമന്ത്രിയും ബിജു ജനതാദളിൻെറ സമുന്നത നേതാവുമായ നവീൻ പട്നായക് മൂന്നാം മുന്നണി നീക്കത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. എന്നാൽ, റാലിക്കിടെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാന൪ജിയുമായി നവീൻ പട്നായക് ഇക്കാര്യത്തിൽ ച൪ച്ച നടത്തി. പിന്നാലെ ജനതാദൾ -യുവിൻെറ മുതി൪ന്ന നേതാവ് കെ.സി. ത്യാഗി കൊൽക്കത്തയിലത്തെി മമതയെ കണ്ടു.
സി.പി.എമ്മിനെ ഒരു മുഴം പിന്നിലാക്കി മമത ബാന൪ജിയാണ് പുതിയ മുന്നണി നീക്കങ്ങൾക്ക് മുൻകൈയെടുക്കുന്നത്. ബംഗാളിൽ താൻ കടപുഴക്കിയ ബദ്ധശത്രു സി.പി.എമ്മിനെ ദേശീയ തലത്തിൽ കൂടി മൂലക്കിരുത്താൻ ലക്ഷ്യമിട്ടാണ് മമതയുടെ നീക്കം. ഇപ്പോഴത്തെ സാഹചര്യത്തിൽ മൂന്നാം മുന്നണിക്ക് പ്രസക്തിയില്ളെന്നാണ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള പ്രതികരിച്ചത്.
ഇപ്പോൾ തുടക്കമിട്ടിരിക്കുന്ന മൂന്നാം മുന്നണി നീക്കം പ്രാരംഭദശയിലാണ്. നിതീഷ്കുമാറും നവീൻ പട്നായകുമായി മമത നടത്തിയ ച൪ച്ചക്ക്, ജനതാദൾ-യു എൻ.ഡി.എ വിടുകയാണെങ്കിൽ മാത്രമാണ് ബലം ലഭിക്കുക.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രണബ് മുഖ൪ജിയെ പിന്തുണക്കുന്ന വിഷയത്തിൽ കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞവരാണ് തൃണമൂൽ കോൺഗ്രസ്. നേരത്തേ എൻ.ഡി.എ ഘടകകക്ഷിയായിരുന്ന ബിജു ജനതാദൾ ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പാണ് എൻ.ഡി.എ വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
