കൂടുതല്‍ താരങ്ങള്‍ പിടിയിലാകുമെന്ന് സൂചന
text_fieldsന്യൂദൽഹി: ഐ.പി.എൽ ഒത്തുകളിയുമായി ബന്ധപ്പെട്ട് കൂടുതൽ താരങ്ങൾ പിടയിലാകുമെന്ന് സൂചന. രാജസ്ഥാന്റെമലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് ഉൾപ്പെടെ മൂന്ന് താരങ്ങൾ ഒത്തുകളിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പശ്ചാത്തലത്തിൽ അന്വേഷണം മറ്റു കളിക്കാരിലേക്കും വ്യാപിപ്പിക്കുമെന്ന് ദൽഹി പൊലീസ് കമീഷണ൪ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വാങ്കഡെ സ്‌റ്റേഡിയത്തിൽ നടന്ന മുംബൈ ഇന്ത്യൻസ് -രാജസ്ഥാൻ റോയൽസ് മത്സരത്തിന്റെവിശദാംശങ്ങൾ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. മത്സരത്തിൽ വ്യാപകമായി ഒത്തുകളി നടന്നതായി അന്വേഷണ ഉദ്യോഗസ്ഥ൪ സംശയിക്കുന്നുണ്ട്. ഈ മത്സരത്തിൽ ഒത്തുകളിച്ചെന്ന് കണ്ടെത്തിയാണ് അങ്കിത് ചവാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു പ്രത്യേക ഓവറിൽ നിശ്ചിത റൺസ് വഴങ്ങുമെന്ന് ചവാൻ വാതുവെപ്പുകാരുമായി ധാരണയിലെത്തിയതിന്റെ ഇലക്ട്രോണിക് തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നു. തുട൪ന്നായിരുന്നു അറസ്റ്റ്. എന്നാൽ, ശ്രീശാന്ത് വാതുവെപ്പുകാരുമായി ബന്ധപ്പെട്ടതിന്റെവിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം, അറസ്റ്റ് ചെയ്യപ്പെട്ട കളിക്കാ൪ വാതുവെപ്പുകാരുമായി സംസാരിക്കുന്നതിന്റെയും മറ്റും തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് ദൽഹി പൊലീസ് പറഞ്ഞു. മൊഹാലിയിലും ദൽഹിയിലും ജയ്പൂരിലും നടന്ന മത്സരങ്ങളിലും ഒത്തുകളി നടന്നതിന്റെതെളിവുകളും പൊലീസിന് ലഭിച്ചതായി സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
