സര്‍ക്കാറിന്‍െറ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ഇരമ്പി
text_fieldsചെറുതോണി: യു.ഡി.എഫ് സ൪ക്കാറിൻെറ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള എൽ.ഡി.എഫ് നേതൃത്വത്തിൽ നടന്ന ഇടുക്കി കലക്ടറേറ്റ് മാ൪ച്ചിൽ ആയിരങ്ങൾ പങ്കെടുത്തു.കുതിച്ചുയരുന്ന വിലക്കയറ്റം തടയുക, മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതി അവസാനിപ്പിക്കുക, കെ.എസ്.ആ൪. ടി.സിയെയും കെ.എസ്.ഇ.ബിയെയും സംരക്ഷിക്കുക എന്നീ ആവശ്യ ങ്ങൾ ഉന്നയിച്ചാണ് സംസ്ഥാനത്താകെ എൽ.ഡി.എഫ് നേതൃത്വത്തിൽ കലക്ടറേറ്റ് മാ൪ച്ച് സംഘടിപ്പിച്ചത്. തോട്ടം തൊഴിലാളികളും കൃഷിക്കാരും ക൪ഷക തൊഴിലാളികളും സ്ത്രീകളുമടങ്ങുന്ന പ്രതിഷേധക്കാ൪ പൈനാവ് സി. പി.ഐ ജില്ലാ കൗൺസിൽ ഓഫിസിന് സമീപം കേന്ദ്രീകരിച്ചു.
പൈനാവിൽ ചേ൪ന്ന ഉദ്ഘാടന സമ്മേളനത്തിൽ എൽ. ഡി.എഫ് ജില്ലാ കൺവീന൪ സി.കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. പൈനാവിൽ നിന്നാരംഭിച്ച കലക്ടറേറ്റ് മാ൪ച്ച് കേരള കോൺഗ്രസ് സംസ്ഥാന വ൪ക്കിങ് ചെയ൪മാൻ സ്കറിയ തോമസ് ഉദ്ഘാടനം ചെയ്തു. സി.പി.എം നേതാവ് പി.എൻ. വിജയൻ സ്വാഗതം പറഞ്ഞു.
കലക്ടറേറ്റിന് മുന്നിൽ നടന്ന ധ൪ണ എൽ.ഡി. എഫ് സംസ്ഥാന ജില്ലാ നേതാക്കളായ ആ൪.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് മെംബ൪ അഡ്വ. കെ.എസ്. ശിവകുമാ൪, കേരള കോൺഗ്രസ് വൈസ് ചെയ൪മാൻ അഹമ്മദ് തോട്ടത്തിൽ, എൻ.സി. പി സംസ്ഥാന എക്സിക്യൂട്ടീവംഗം മാണി കുരുവിള, എൽ.ഡി.എഫ് കൺവീന൪ സി.കെ. കൃഷ്ണൻകുട്ടി, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.എൻ. വിജയൻ, സി.വി. വ൪ഗീസ്, കെ. എൻ. ശശി, കെ.എസ്. മോഹനൻ, സി.പി.ഐ ജില്ലാ അസി. സെക്രട്ടറി മാത്യു വ൪ഗീസ്, കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഗസ്റ്റിൻ വട്ടക്കുന്നേൽ, ജനതാദൾ എസ് ജില്ലാ പ്രസിഡൻറ് എം.കെ. ജോസഫ്, കോൺഗ്രസ് എസ് ജില്ലാ പ്രസിഡൻറ് ടി.കെ. വിനോദ്, ഐ.എൻ.എൽ സംസ്ഥാന സമിതിയംഗം മുനീ൪ മൗലവി, എൻ.സി.പി ജില്ലാ വൈസ് പ്രസിഡൻറ് അനിൽ കൂവപ്ളാക്കൽ, എൽ.ഡി.എഫ് നേതാക്കളായ എ.ആ൪. ബാലചന്ദ്രൻ, പി. പളനിവേൽ, സിനു വാലുമ്മേൽ, സിനോജ് വള്ളാടി, സി.എം. അസീസ്, കെ.എസ്. മോഹനൻ, സണ്ണി ഇല്ലിക്കൽ, എം.ജെ. മാത്യു, കെ.എൽ. ജോസഫ്, ആ൪. വൈ. എഫ് ജില്ലാ സെക്രട്ടറി ഷിബു കെ.തമ്പി എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
