കോര്‍പറേഷന്‍ ബജറ്റ്: പുതിയ റോഡുകള്‍, കുടിവെള്ളം ഉറപ്പാക്കും
text_fieldsകൊല്ലം: എല്ലാ ഡിവിഷനുകളിലും പുതിയ റോഡ് നി൪മാണത്തിനും കുടിവെള്ളപ്രശ്ന പരിഹാരത്തിനും പദ്ധതികളുള്ള കൊല്ലം കോ൪പറേഷൻ ബജറ്റിൽ നഗരത്തിൻെറ കുടിവെള്ള സ്രോതസ്സായ ശാസ്താംകോട്ട തടാക സംരക്ഷണം നഗര അജണ്ടയാക്കുന്നു. വിദ്യാ൪ഥികളുടെ സുരക്ഷക്കായി ‘കരുതൽ’, സൗരോ൪ജ പദ്ധതി, മഴ വെള്ള ച്ചാൽ നി൪മാണം, മാ൪ക്കറ്റുകളുടെ നവീകരണം, അഷ്ടമുടിക്കായൽ സംരക്ഷണം, കണ്ടൽ സംരക്ഷണം എന്നിവക്കടക്കമുള്ള പദ്ധതികളും വിഭാവനം ചെയ്യുന്നു. സ്വപ്ന പദ്ധതിയായ ചിന്നക്കട അടിപ്പാത നി൪മാണം ഇക്കൊലത്തെയും പ്രതീക്ഷയാണ്. സ൪ക്കാറിൻെറ ഭേദഗതിചട്ടങ്ങൾ അംഗീകരിക്കപ്പെടുന്നതോടെ കോ൪പറേഷനിലും നികുതി പരിഷ്കരണം നടപ്പാക്കും. 397,78,51,596 രൂപ വരവും 396,25,81,641 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഡെപ്യൂട്ടി മേയ൪ അഡ്വ. ജി. ലാലു അവതരിപ്പിച്ചത്.
കോ൪പറേഷനിലെ 55 ഡിവിഷനുകളിലെയും പുതിയ റോഡുകൾക്ക് 10 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞവ൪ഷം ഇത് 2.20 കോടി മാത്രമായിരുന്നു. കടപ്പാക്കട ഓവ൪ ബ്രിഡ്ജിൽ ഫുട്പാത്ത് നി൪മിക്കാൻ 1.27 കോടിയും ഓടകളുടെ സംരക്ഷണത്തിന് 30020421 രൂപയും തെരുവിളക്കുകൾ സ്ഥാപിക്കുന്നതിന് 50,0000 രൂപയും ഒമ്പത് സ്ഥലങ്ങളിൽ ഓടനി൪മിക്കുന്നതിന് 8.12 കോടിയും വകയിരുത്തിയിട്ടുണ്ട്.
കൻേറാൺമെൻറ് മൈതാനിയിൽ നീന്തൽകുളത്തിന് 35 ലക്ഷവും ഹൈജംപ് ലോംഗ്ജംപ് പിറ്റ് നി൪മാണത്തിന് 30 ലക്ഷവും പോ൪ട്ടിനടുത്ത് മിനി സ്റ്റേഡിയത്തിന് 25 ലക്ഷവും മങ്ങാട് ഹൈസ്കൂൾ സ്റ്റേഡിയം പൂ൪ത്തിയാക്കാൻ 25 ലക്ഷവും വകയിരുത്തി.
പോളയത്തോട് മുതൽ ആനന്ദവല്ലീശ്വരം വരെ എലിവേറ്റ൪ കോറിഡോ൪ പദ്ധതിക്ക് അഞ്ച് കോടി. മേവറം-വെള്ളയിട്ടമ്പലം, പുന്തലത്താഴം -റെയിൽസ്റ്റേഷൻ, ചിന്നക്കട -കരിക്കോട്, കച്ചേരിമുക്ക് -പോ൪ട്ട്, തങ്കശ്ശേരി ബസ്ബേ, ലക്ഷ്മിനട, ചിന്നക്കട നഗരത്തിലെ ഉൾറോഡുകൾ, ബീച്ച് റോഡ് എന്നിവയുടെ ഇരുവശങ്ങളിലും ടൈൽസിട്ട് ഭംഗിയാക്കും. കടപ്പാക്കട, രാമൻകുളങ്ങര, ശക്തികുളങ്ങര ജങ്ഷനുകളുടെ വികസനവും താലൂക്ക് കച്ചേരി തുരങ്കപാതയും ഇരവിപുരം ഫൈ്ളഓവറും ഈ പദ്ധതിയിൽവരും. വലിയകട മാ൪ക്കറ്റ് നി൪മാണം, ആണ്ടാമുക്കം ബസ്സ്റ്റാൻഡ് നവീകരണം എന്നിവയുടെ പണി പൂ൪ത്തിയാക്കാൻ 54,37,5000 രൂപ വകകൊള്ളിച്ചു. മൂന്നാംകുറ്റി മാ൪ക്കറ്റിന് 50 ലക്ഷവും ചന്ദനത്തോപ്പ് മാ൪ക്കറ്റ് നവീകരണത്തിന് 15 ലക്ഷവും അയത്തിൽ, മങ്ങാട് മാ൪ക്കറ്റുകൾക്ക് 35000000 രൂപയും നീക്കിവെച്ചിട്ടുണ്ട്. ആണ്ടാമുക്കത്ത് ഷോപ്പിങ് കോംപ്ളക്സ് കം ഇൻറ൪നാഷനൽ കൺവെൻഷൻ സെൻറ൪ സ്ഥാപിക്കുന്നതിന് നാല് കോടിയും കൻേറാൺമെൻറ് ലോറി കമ്യൂണിറ്റി ഹാളും ഷോപ്പിങ് കോംപ്ളക്സും നി൪മിക്കുന്നതിന് മൂന്ന് കോടിയും വകയിരുത്തി.
ചേരിനി൪മാ൪ജന പദ്ധതിയുടെ ഭാഗമായി എസ്.എം.പി പാലസ് ചേരി പൈലറ്റ് പ്രോജക്ടായി എടുത്ത് വിശദമായ പ്രോജക്ട് റിപ്പോ൪ട്ട് തയാറാക്കി. 25.5 കോടി രൂപയാണ് ഇതിന് വേണ്ടിവരുന്നത്. പുള്ളിക്കട നിവാസികൾക്ക് പുതിയ ഭവന പദ്ധതി നടപ്പാക്കുന്നതിനും പുനരധിവാസ പദ്ധതികൾക്കുമായി 26 കോടി രൂപ നീക്കിവെച്ചു. പട്ടികജാതി ക്ഷേമ പ്രവ൪ത്തനങ്ങൾക്ക് 16,59,20,836 രൂപ വകയിരുത്തി. പട്ടികജാതി ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്താൻ നിലവിലുള്ള ഉദ്യോഗസ്ഥസംവിധാനം മാറ്റും. പട്ടിണി രഹിത നഗരം പദ്ധതിയിൽ നിലവിലുള്ള ഭക്ഷണത്തിൻെറ അളവും ഗുണവും ഉയ൪ത്താൻ 50 ലക്ഷവും എല്ലാവ൪ക്കും ഭൂമിയും വീടും പദ്ധതിക്കായി 12 കോടിയും വിനിയോഗിക്കും.
ശക്തികുളങ്ങര പബ്ളിക് സെൻററിന് ഒരു കോടിയും ആരോഗ്യമേഖലയിലാകെ 15,25,3000 രൂപയും വിനിയോഗിക്കും. കൊല്ലം ബീച്ചിലും ബോട്ട്ജെട്ടിക്ക് സമീപത്തുള്ള കോ൪പറേഷൻ സ്ഥലത്തും ഷെഡ്ക്ളബുകൾ സ്ഥാപിക്കാൻ-50 ലക്ഷം, പി.എച്ച്.സികളിൽ ലാബ് നി൪മാണത്തിന് -50 ലക്ഷം, വൃക്കരോഗികൾക്ക് ആശ്വാസപദ്ധതി -50 ലക്ഷം, ഗാ൪ഹിക ഉപഭോക്താക്കൾക്ക് ബയോഗ്യാസ് പ്ളാൻറ് നി൪മിക്കുന്നതിന് -32500000, അഷ്ടമുടിക്കായൽ സംരക്ഷണം -അഞ്ച് ലക്ഷം, കണ്ടൽക്കാടുകളുടെ സംരക്ഷണം -20 ലക്ഷം, കേര, നെൽ, വാഴ, കുരുമുളക് കൃഷി -3500000, മൃഗസംരക്ഷണം -5000000, സ്ളാട്ട൪ഹൗസ് -ഒരു കോടി, മത്സ്യഫെഡ് വഴി പദ്ധതികൾ -6840000, ഇടപ്പള്ളി, കാക്കനാട് സ്മാരകങ്ങൾ -4100000 എന്നിങ്ങനെയും തുക വകകൊള്ളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
