Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightഫ്ളക്സില്‍ എല്ലാവരും...

ഫ്ളക്സില്‍ എല്ലാവരും ‘ഐക്യ’ മുന്നണി

text_fields
bookmark_border

പെരുമ്പടപ്പ്: തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ പാര്‍ട്ടികളും സ്വതന്ത്രരും വീറും വാശിയില്‍ ആണെങ്കിലും പ്രചാരണ ഫ്ളക്സിന്‍െറ കാര്യത്തില്‍ എല്ലാവരും ‘ഐക്യ’ മുന്നണിയിലാണ്. തെരഞ്ഞെടുപ്പ് കമീഷന്‍ ഫ്ളക്സിന് തടസ്സം നില്‍ക്കുമെന്ന് കരുതി ചിലര്‍ തുണിയില്‍ പരസ്യ എഴുത്ത് തുടങ്ങിയെങ്കിലും കമീഷന്‍ അനങ്ങാപ്പാറയായതോടെ പിന്തിരിഞ്ഞു. തുണിയില്‍ എഴുതുന്നത് ചെലവ് വര്‍ധിക്കുന്നതിനാല്‍ പലരും പിന്മാറിയതോടെ ഫ്ളക്സ് നിര്‍മാണ യൂനിറ്റുകളും സജീവമായി. പരസ്പരം പോരടിക്കുന്നവര്‍ ഫ്ളക്സ് യൂനിറ്റില്‍ എത്തിയാല്‍ ഒന്നാവുന്നതും ഓര്‍ഡര്‍ നല്‍കുന്നതും പതിവ് കാഴ്ചയാണ്.  ഫ്ളക്സടിക്കാന്‍ ചട്ടക്കൂടിന് പട്ടിക വില്‍ക്കുന്ന പരിസരങ്ങളിലെ മരക്കമ്പനികള്‍ക്കും ഈ സമയം ചാകരയാണ്.

Show Full Article
TAGS:
Next Story