Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightബീഫിന്‍െറ എരിവുള്ള...

ബീഫിന്‍െറ എരിവുള്ള നവമാധ്യമ പ്രചാരണ പോരാട്ടം

text_fields
bookmark_border

കോട്ടയം: ബീഫ് പുരട്ടി പ്രചാരണത്തിന് എരിവേറ്റി നവമാധ്യമ പോരാളികള്‍. തദ്ദേശ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കെ സോഷ്യല്‍ മീഡിയകളില്‍ ബീഫ് രാഷ്ട്രീയം കലര്‍ത്തിയ പോരാട്ടമാണ് നടക്കുന്നത്. എസ്.എന്‍.ഡി.പിക്കും മൈക്രോഫിനാന്‍സിനും ചുറ്റുമായി വലയം ചെയ്ത ആരോപണ പ്രത്യാരോപണയുദ്ധം അവസാനഘട്ടത്തില്‍ ബീഫ് ഫാഷിസത്തിലേക്ക് കടന്നു. ഇതോടെ ന്യൂനപക്ഷ വോട്ടുകള്‍ ആകര്‍ഷിക്കുന്നതിനുള്ള പ്രചാരണരീതിയാണ് നടക്കുന്നത്. ഇടത് അനുകൂലികളുടെ പോസ്റ്റില്‍ ന്യൂനപക്ഷസംരക്ഷണത്തിന് തങ്ങളെ തെരഞ്ഞെടുക്കണമെന്ന് പറയുമ്പോള്‍ പരമ്പരാഗത ന്യൂനപക്ഷ വോട്ടുകള്‍ മറിയാതിരിക്കാന്‍ ഇടത് വിരുദ്ധ പ്രചാരണത്തിനാണ് യു.ഡി.എഫ് അനുകൂലികളുടെ ശ്രമം.

ബി.ജെ.പി അനുകൂലികള്‍ സി.പി.എമ്മിന്‍െറ ന്യൂനപക്ഷ പ്രീണനം ബോധ്യപ്പെടുത്താന്‍ മതനേതാക്കളും സി.പി.എം നേതാക്കളും ഒരുമിച്ചുള്ള ചിത്രങ്ങളാണ് പ്രചരിപ്പിക്കുന്നത്. മദനി, കാന്തപുരം, താമരശേരി ബിഷപ് തുടങ്ങി തങ്കുബ്രദര്‍ വരെ പിണറായിക്കൊപ്പമുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഇതിനിടെ മാറ്റത്തിനായി അവസരമെന്ന ആശയവുമായി വെല്‍ഫെയര്‍പാര്‍ട്ടി അനുകൂലികളും സജീവമാണ്. ഇടതുപക്ഷത്തിന്‍െറ പ്രസക്തി ബോധ്യപ്പെടുത്തുന്നതിന് പ്രധാനമായും മുകേഷ്, വിനീത് ശ്രീനിവാസന്‍ തുടങ്ങിയ കലാകാരന്മാരുടെ അഭിപ്രായങ്ങള്‍ ഉപയോഗിക്കുന്നു.  ശ്രീനിവാസന്‍ പറയുന്ന പാര്‍ട്ടിവിരുദ്ധ അഭിപ്രായം മറുപടി പോസ്റ്റായി ഇട്ടാണ് പ്രതിയോഗികള്‍ ഇതിനെ നേരിടുന്നത്. വി.എസ്. അച്യുതാനന്ദന്‍െറ ജനപിന്തുണയാണ് ഇപ്പോഴും ഇടത് പ്രചാരകരുടെ ഏറ്റവും മുഖ്യമായ തുറുപ്പുചീട്ട് എന്നതാണ് പോസ്റ്റുകളില്‍നിന്ന് മനസ്സിലാവുന്നത്.

മഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇപ്പോഴും സോഷ്യല്‍ മീഡിയായിലെ വലത് താരം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുന്‍നിര്‍ത്തിയാണ് ബി.ജെ.പി അനുകൂലികളുടെ പ്രചാരണം. രാഷ്ട്രീയ നിരീക്ഷകനായി ചാനല്‍ ചര്‍ച്ചകളിലത്തെുന്ന അഡ്വ. ജയശങ്കറിനെ ആക്ഷേപിക്കുന്ന പോസ്റ്റുകളും ധാരാളം. സാമുദായിക സ്പര്‍ധ ഉണ്ടാക്കുന്ന നോട്ടീസിന്‍െറ പേരില്‍ എസ്.എന്‍.ഡി.പി യൂനിയന്‍ നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതും മനുഷ്യന് വോട്ടുചെയ്യുക എന്ന തലക്കെട്ടില്‍ അയ്മനം ഗുരുധര്‍മ സംരക്ഷണസമിതിയുടെ പേരിലുള്ള അഭ്യര്‍ഥനയും പ്രചരിക്കപ്പെടുന്നുണ്ട്. ഫേസ്ബുക്, വാട്സ് ആപ് മാധ്യമങ്ങളാണ് കൂടുതലായും പ്രചാരണത്തിന് ഉപയോഗപ്പെടുത്തുന്നത്.
 

Show Full Article
TAGS:
Next Story