Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightഫ്ളക്സ് വിരുദ്ധ...

ഫ്ളക്സ് വിരുദ്ധ പ്രചാരണവുമായി സി.എം.പി സ്ഥാനാര്‍ഥി

text_fields
bookmark_border

അടൂര്‍: പരിസ്ഥിതിക്കു ദോഷകരമാകുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് സി.എം.പിയുടെ സ്ഥാനാര്‍ഥി ഫ്ളക്സ് ബോര്‍ഡ് രഹിത പ്രചാരണവുമായി രംഗത്ത്. ജില്ലാ പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷന്‍ സി.എം.പി സ്ഥാനാര്‍ഥി സന്തോഷ്കുമാരന്‍ ഉണ്ണിത്താനാണ് ഫ്ളക്സിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നത്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നു മുതല്‍ പെരിങ്ങനാട് വില്ളേജ് ഓഫിസിനു മുന്നിലാണ് സന്തോഷ്കുമാരന്‍ ഉണ്ണിത്താന്‍ ഫ്ളക്സിനെതിരെ പ്രതിഷേധവുമായി സമരം നടത്തിയത്. സി.എം.പി സംസ്ഥാന സെക്രട്ടറി അഡ്വ. മണ്ണടി അനില്‍ ഉദ്ഘാടനം ചെയ്തു. വിജയന്‍, ബിനു ചാക്കോ, ജി. ശുഭകുമാരി എന്നിവര്‍ സംസാരിച്ചു.
 

Show Full Article
TAGS:
Next Story