Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightഒരിടത്തും മത്സരിക്കാതെ ...

ഒരിടത്തും മത്സരിക്കാതെ 50 വര്‍ഷത്തെ പൊതു പ്രവര്‍ത്തനവുമായി...

text_fields
bookmark_border

അരീക്കോട്: തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ നിരവധി അവസരം ലഭിച്ചെങ്കിലും സ്ഥാനാര്‍ഥിയാകുന്നതില്‍ എന്നും വിമുഖത കാണിച്ചവരുടെ കൂട്ടത്തിലാണ് ഖാദര്‍ കെ. തേഞ്ഞിപ്പലം. 50 വര്‍ഷക്കാലമായി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പൊതു പ്രവര്‍ത്തനരംഗത്ത് നിറസാന്നിധ്യമാണ് ഇദ്ദേഹം. സംഘടനാ കോണ്‍ഗ്രസിലൂടെ വളര്‍ന്ന് എന്‍.സി.പിയുടെ ദേശീയ സമിതിയിലത്തെി നില്‍ക്കുകയാണ് ഇദ്ദേഹം. ജില്ലാ പഞ്ചായത്തിലേക്ക് തേഞ്ഞിപ്പലത്ത് നിന്ന് മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടതായും കണ്ണിന്‍െറ ശസ്ത്രക്രിയ മൂലം സ്ഥാനാര്‍ഥിയാവാന്‍ കഴിഞ്ഞില്ളെന്നും ഖാദര്‍ പറഞ്ഞു.

14ാം വയസ്സില്‍ ബാലജന സഖ്യത്തിലൂടെ പൊതു പ്രവര്‍ത്തനത്തില്‍ താല്‍പര്യം ജനിക്കുന്നത്. 1963ന് മുമ്പ് വി.എം. സുധീരന്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റായിരിക്കെ മലപ്പുറം ജില്ലാ സെക്രട്ടറിയായി. പിളര്‍പ്പിന് ശേഷം സംഘടനാ കോണ്‍ഗ്രസിന്‍െറ സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയുമായി. 1977ലെ അടിയന്തരാവസ്ഥയില്‍ പാര്‍ട്ടിയും ഭാരതീയ ജനസംഘം, സോഷ്യലിസ്റ്റ് പാര്‍ട്ടി, ലോക്ദള്‍ എന്നിവയും പിരിച്ചുവിട്ടപ്പോള്‍ രൂപം കൊണ്ട ജനതാ പാര്‍ട്ടിയുടെ യുവജന വിഭാഗം സംസ്ഥാന സെക്രട്ടറി പദം ഏറ്റെടുത്തു.

80ന് ശേഷം പാര്‍ട്ടി പിളര്‍ന്നപ്പോള്‍ കെ. ഗോപാലന്‍െറ കൂടെയായി. പിന്നീടത് കോണ്‍ഗ്രസ് ഐയില്‍ ലയിച്ചു. അന്ന് കര്‍ഷക കോണ്‍ഗ്രസിന്‍െറ സംസ്ഥാന വൈസ് പ്രസിഡന്‍റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. പിന്നീട് ഡി.ഐ.സി രൂപം കൊണ്ടപ്പോള്‍ കെ. കരുണാകരന്‍െറയും മുരളീധരന്‍െറയും കൂടെ നിന്നു. ഡി.ഐ.സിയും എന്‍.സി.പിയും ലയിച്ചപ്പോഴാണ് ദേശീയ സമിതിയംഗമായത്. കേരള ഗ്രന്ഥശാല കൗണ്‍സില്‍ അംഗമായിരുന്നു. 1971ല്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ ജോലി ലഭിച്ചെങ്കിലും ഒരുവര്‍ഷം തികയും മുമ്പെ രാജിവെച്ചു.

1971ല്‍ ലീഗിലെ അവുക്കാദര്‍കുട്ടി നഹക്ക് എതിരെ നില്‍ക്കാനുള്ള പാര്‍ട്ടിയുടെ ആവശ്യം നിരസിച്ചു. 77ല്‍ ജനതാ പാര്‍ട്ടിയിലായപ്പോള്‍ എല്‍.ഡി.എഫ് പിന്തുണയോടെ തിരൂരങ്ങാടിയില്‍ മത്സരിക്കാന്‍ നിര്‍ദേശമുണ്ടായപ്പോഴും ഒഴിഞ്ഞുമാറി. മരുമകള്‍ സാബീന കണ്ണനാരി കഴിഞ്ഞ രണ്ട് വര്‍ഷം ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. മകന്‍ സൈഫുദ്ദീന്‍ കണ്ണനാരി യൂത്ത് കോണ്‍ഗ്രസ് ഏറനാട് നിയോജക മണ്ഡലം പ്രസിഡന്‍റാണ്. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ വി.പി. നുസൈബ ബീവിയാണ് ഭാര്യ. കോളജ് അധ്യാപകനായ സഹറുദ്ദീന്‍, സ്പാനിഷ് ഭാഷാ പഠന വിദ്യാര്‍ഥി സിറാജുദ്ദീന്‍ എന്നിവരാണ് മറ്റ് മക്കള്‍.

Show Full Article
TAGS:
Next Story