കായംകുളം കായല്‍ ടൂറിസം വികസനത്തിന് വഴിതെളിയുന്നു
text_fieldsആലപ്പുഴ : ഹൗസ് ബോട്ട് ടെ൪മിനലിന് മെഗാടൂറിസം പദ്ധതിയിൽപ്പെടുത്തി കേന്ദ്രം 7.9 കോടി അനുവദിച്ചത് കായംകുളം കായലിലെ ടൂറിസം വികസനത്തിന് പ്രതീക്ഷയേകുന്നു. മൂന്നുവ൪ഷം മുമ്പ് നെഹ്റുട്രോഫി ജലോത്സവത്തിന് എത്തിയ രാഷ്ട്രപതിയാണ് മെഗാടൂറിസം പദ്ധതി പ്രഖ്യാപിച്ചത്.
മൂന്നുവ൪ഷം മുമ്പ് നെഹ്റുട്രോഫി ജലോത്സവത്തിന് എത്തിയ രാഷ്ട്രപതിയാണ് മെഗാടൂറിസം പദ്ധതി പ്രഖ്യാപിച്ചത്.
ടൂറിസ്റ്റ് അറൈവൽ സെൻറ൪, ടൂറിസ്റ്റ് ഇൻറ൪ പ്രൊട്ടേഷൻ സെൻറ൪, ബോ൪ഡ് വാക്ക് ആൻഡ് വ്യൂ പോയൻറ്, ഹൗസ് ബോട്ട് ജെട്ടി, ബോട്ട് കടന്നുവരുന്നതിനുള്ള പാത, ലാൻഡ് സ്കേപ്പിങ്, യാഡ് ലൈറ്റിങ് എന്നിവയാണ് ടെ൪മിനലിൻെറ ഭാഗമായി നി൪മിക്കുന്നത്.കായംകുളത്തിൻെറയും പരിസരത്തിൻെറയും വിനോദസഞ്ചാര വികസന സാധ്യത മുൻനി൪ത്തി 2007ൽ 109.9 കോടിയുടെ പദ്ധതി തയാറാക്കിയിരുന്നു. കായംകുളം കായലിനെയും ദേശീയ ജലപാതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഉപജലപാത, ആധുനിക സൗകര്യങ്ങളോട് കൂടിയ ഹൗസ്ബോട്ട് ടെ൪മിനൽ, വാട്ട൪ സ്പോ൪ട്സ് കോംപ്ളക്സ്, റിക്രിയേഷൻ സോൺ, സീറ്റിങ് ഗാലറി, സൂനാമി സ്മാരകം, മ്യൂസിയം, സൈക്ളിങ് ട്രാക്ക്, ഫ്ളോട്ടിങ് റസ്റ്റാറൻറ്, അഡ്വഞ്ച൪ സോൺ എന്നിവയാണ് പദ്ധതിയിൽ ലക്ഷ്യമിട്ടത്.
കായംകുളം കായലിലെ ടൂറിസം പദ്ധതി യാഥാ൪ഥ്യമാക്കുന്നതിന് മുൻകൈയെടുത്ത കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാലിനെയും സംസ്ഥാന ടൂറിസം മന്ത്രി എ.പി. അനിൽകുമാറിനെയും സി.കെ. സദാശിവൻ എം.എൽ.എ അഭിനന്ദിച്ചു.