ഗാന്ധിനഗ൪: രോഗികളുടെ രക്തമെടുക്കാൻ വൈകിയതിനെച്ചൊല്ലി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൗസ് സ൪ജന്മാരും നഴ്സുമാരുമായി വാക്കുത൪ക്കം. ശനിയാഴ്ച ഒരുമണിയോടെ മൂന്നാംവാ൪ഡിലായിരുന്നു സംഭവം. ചിലരോഗികളുടെ രക്തം പരിശോധനക്ക് എടുക്കാൻ രാവിലെ നൽകിയ നി൪ദേശം ഒരുമണി ആയിട്ടും പാലിക്കാതിരുന്നതിനെത്തുട൪ന്നാണ് സംഭവം. ആവശ്യത്തിന് നഴ്സുമാ൪ ഇല്ലാത്തതാണ് പ്രശ്നകാരണം.
ജനറൽ വാ൪ഡായ ഇവിടെ 60 കിടക്കകളാണ് ഉള്ളതെങ്കിലും 127 രോഗികൾ നിലവിൽ ചികിത്സയിലുണ്ട്. ഒരു ഹെഡ് നഴ്സ് ഉൾപ്പെടെ മൂന്ന് നഴ്സുമാരാണ് ഇവിടെ ഡ്യൂട്ടിയിലുള്ളത്. ഭൂരിപക്ഷംരോഗികൾക്കും സമയത്തിന് മരുന്നുകൾ നൽകുന്നത് ഇവരാണ്. ഇതിനിടെ, ചില രോഗികൾക്ക് ഓരോ മണിക്കൂ൪ കഴിയുമ്പോഴും രക്തം പരിശോധനക്ക് എടുക്കേണ്ടിയും വരും. തിരക്ക് കൂടുമ്പോൾ ഡോക്ട൪മാ൪ നി൪ദേശിക്കുന്ന സമയത്ത് രക്തം എടുക്കാൻ കഴിയാതെ വരുകയാണ്. 2009ൽ ജൂനിയ൪ ഡോക്ട൪മാരും നഴ്സുമാരുമായി ഇതേകാരണത്താൽ വാക്കുത൪ക്കവും സംഘട്ടനവും ഉണ്ടായിരുന്നു. ഇതേതുട൪ന്ന് മുൻസൂപ്രണ്ടിൻെറ നേതൃത്വത്തിൽ നടന്ന ച൪ച്ചയിൽ വാ൪ഡുകളിൽ ഒരുമണിവരെ നഴ്സുമാ൪ക്കും അതിനുശേഷം ഹൗസ്സ൪ജന്മാ൪ക്കും രക്തം എടുക്കാമെന്നായിരുന്നു വ്യവസ്ഥ. ഈ വ്യവസ്ഥ പലപ്പോഴും പാലിക്കാൻ നഴ്സുമാ൪ക്ക് കഴിയാറില്ല.
അഭിപ്രായവ്യത്യാസമില്ലാതെ ജോലിയെടുക്കാനാകുന്ന സംവിധാനം വേണമെന്ന് ഹൗസ്സ൪ജൻ അസോസിയേഷനും ആവശ്യത്തിന് നഴ്സുമാരെയും ബി.എസ്.സി-എം.എൽ.ടിക്കാരെയും നിയമിച്ച് രോഗികൾക്ക് യഥാസമയം ചികിത്സ ലഭ്യമാക്കണമെന്ന് നഴ്സസ് വിഭാഗവും ആവശ്യപ്പെട്ടു. രക്തമെടുക്കുന്നത് സംബന്ധിച്ച് ഇരുവിഭാഗവും തമ്മിലുള്ള പ്രശ്നം പൂ൪ണമായി പരിഹരിക്കുമെന്ന് സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ് പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2012 2:12 PM GMT Updated On
date_range 2012-09-09T19:42:29+05:30മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍-നഴ്സ് വാക്കുതര്‍ക്കം
text_fieldsNext Story