തൃശൂ൪: തൃശൂ൪ പുലിക്കളി സംസ്ഥാന ടൂറിസം വകുപ്പ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂ൪പുലിക്കളി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ കരിമ്പുലി മാ൪ച്ച് പാറമേക്കാവ് അമ്പലത്തിന് മുൻവശത്ത് നിന്ന് ആരംഭിച്ച് തൃശൂ൪ കോ൪പറേഷനിൽ സമാപിച്ചു. കരിമ്പുലി മാ൪ച്ച് അഡ്വ.തേറമ്പിൽ രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയ൪ അഡ്വ. സുബി ബാബു അധ്യക്ഷത വഹിച്ചു. അഡ്വ. ബേബി പി. ആൻറണി സ്വാഗതവും കെ.വി. കുട്ടപ്പൻ നന്ദിയും പറഞ്ഞു.
വെളിയന്നൂ൪, പൂത്തോൾ, പടിഞ്ഞാറെകോട്ട, നവധാര കലാസമിതി -പൂങ്കുന്നം, വിയ്യൂ൪, മൈലിപ്പാടം -ചെമ്പൂക്കാവ് എന്നീ ആറ് ടീമുകളാണ് ഈ വ൪ഷം പുലിക്കളിയിൽ പങ്കെടുക്കുന്നത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഓരോ വ൪ഷവും ടീമുകളുടെ എണ്ണം കുറയുകയാണ്. 2008ൽ പുലിക്കളിക്ക് 13 ടീമും 2009ൽ 11 ടീമും 2010ൽ 10 ടീമും 2011ൽ എട്ട് ടീമും ആണ് പുലിക്കളിയിൽ പങ്കെടുത്തത്.കഴിഞ്ഞ വ൪ഷം ടൂറിസം വകുപ്പ് ഓരോ ടീമിനും 50,000 രൂപയും കോ൪പറേഷൻ 35,000 രൂപയും സാമ്പത്തിക സഹായം അനുവദിച്ചത്. ഈവ൪ഷം പുലിക്കളിക്ക് 30 ലക്ഷം രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ടൂറിസം മന്ത്രി സഹകരണ മന്ത്രി എന്നിവ൪ക്ക് നിവേദനം നൽകിയിട്ടുണ്ട്.
കഴിഞ്ഞ വ൪ഷം പങ്കെടുത്ത കാനാട്ടുകര ദേശം, കോട്ടപ്പുറം സെൻറ൪, കൊക്കാലെ, ചിറക്കൽ, ശങ്കരയ്യ൪ റോഡ്, ശങ്കരംകുളങ്ങര, സീതാറാംമിൽ ലൈൻ എന്നീ ടീമുകൾ സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഈ വ൪ഷം കളിയിൽ പങ്കെടുക്കില്ല. തൃശൂ൪ പുലിക്കളി ടൂറിസം വകുപ്പ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കരിമ്പുലി മാ൪ച്ച് നടത്താൻ ഏകോപന സമിതി തീരുമാനിച്ചതെന്ന് ഏകോപന സമിതി പ്രസിഡൻറ് അഡ്വ. ബേബി പി. ആൻറണി പറഞ്ഞു. കെ.വി. കുട്ടപ്പൻ, സജീവ് കുട്ടൻകുളങ്ങര, എം.കെ. പ്രകാശൻ, ബാലസുബ്രഹ്മണ്യൻ, സി.എസ്. രാജേഷ്, കെ.ആ൪. സജിത്ത്, ടി.ആ൪. സന്തോഷ്, ടി.എസ്. സുമേഷ്, എ.പി. ജോണി എന്നിവ൪ കരിമ്പുലി മാ൪ച്ചിന് നേതൃത്വം നൽകി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2012 2:09 PM GMT Updated On
date_range 2012-08-08T19:39:14+05:30പുലിക്കളി ടൂറിസം വകുപ്പ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പുലിക്കളി
text_fieldsNext Story