ഗുരുവായൂ൪: നി൪ദിഷ്ട ഗുരുവായൂ൪ അഴുക്കുചാൽ പദ്ധതിയുടെ പമ്പ് ഹൗസുകളിലെ ടാങ്കുകൾക്ക് ചോ൪ച്ച. ചോ൪ച്ചയുള്ള ടാങ്കുകൾ മാറ്റിയില്ലെങ്കിൽ പദ്ധതി പ്രവ൪ത്തനം ആരംഭിക്കുമ്പോൾ പമ്പ് ഹൗസ് പരിസരത്ത് രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങൾ ഉടലെടുക്കും. ടാങ്കുകൾക്ക് ചോ൪ച്ചയുണ്ടെന്നറിഞ്ഞിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥ൪ ഇക്കാര്യം പുറത്തുവിടാതെ രഹസ്യമാക്കിവെച്ചിരിക്കുകയാണ്.
അഴുക്കുചാൽ പദ്ധതി നടപ്പാക്കുമ്പോൾ ലോഡ്ജുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പൈപ്പുകളിലൂടെ ശേഖരിക്കുന്ന കക്കൂസ് മാലിന്യം അടക്കമുള്ളവ ആദ്യം എത്തിച്ചേരുന്ന മേഖലാ പമ്പ് ഹൗസുകളിലെ ടാങ്കുകളിലാണ് ചോ൪ച്ച കണ്ടെത്തിയത്. വാട്ട൪ അതോറിറ്റി ഉദ്യോഗസ്ഥ൪ ടാങ്കുകൾ തുറന്ന് പരിശോധിച്ചപ്പോൾ അവയിൽ വെള്ളം നിറഞ്ഞ് കിടിക്കുന്നതാണ് കണ്ടത്. ടാങ്കിന് ചോ൪ച്ചയുള്ളതിനാലാണ് പരിസരത്തെ വെള്ളം ടാങ്കിലേക്ക് കയറിയത്. മാലിന്യം ടാങ്കുകളിലേക്ക് എത്തിതുടങ്ങുമ്പോൾ ഇവയിൽ നിന്ന് പുറത്തേക്ക് മാലിന്യം ഒഴുകും.
സമീപത്തെ കിണറുകളും മറ്റ് ജലസോത്രസ്സുകളും ഇതുവഴി മലിനമാകും. എന്നാൽ ടാങ്കിൽ വെള്ളം നിറഞ്ഞ് കിടന്ന അവസ്ഥ വാട്ട൪ അതോറിറ്റി ഉദ്യോഗസ്ഥ൪ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
ഇക്കാര്യം പുറത്തുവന്നാൽ ടാങ്കുകൾ മാറ്റേണ്ടി വരും എന്നതിനാലാണ് ഏതു വിധേനയും പണിപൂ൪ത്തിയാക്കാനായി ചോ൪ച്ച രഹസ്യമാക്കി വെച്ചിട്ടുള്ളത്. മൂന്ന് പമ്പ് ഹൗസുകളാണ് അഴുക്കുചാൽ പദ്ധതിക്കായി ഗുരുവായൂരിലുള്ളത്. വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിക്കുന്ന കക്കൂസ് മാലിന്യം അടക്കമുള്ള മലിനജലം ചക്കംകണ്ടത്തെ പ്ളാൻറിലേക്ക് പമ്പ് ചെയ്യുക മേഖലാ പമ്പ് ഹൗസുകളിൽ നിന്നാണ്. ജനവാസ കേന്ദ്രങ്ങളിലാണ് ഗുരുവായൂരിൽ പമ്പ് ഹൗസുകൾ നിൽക്കുന്നതെന്നത് പ്രശ്നം ഗുരുതരമാക്കും.
തിരുവെങ്കിടം തിരുത്തിക്കാട്ടുപറമ്പ്, ബസ്റ്റാൻഡിനടുത്ത് ദേവസ്വം സ്കൂൾ റോഡിന് സമീപം, പടിഞ്ഞാറെനട റൂറൽ ബാങ്കിന് സമീപം എന്നിവിടങ്ങളിലാണ് പമ്പ് ഹൗസുകൾ. 40 വ൪ഷം മുമ്പാണ് ഈ പമ്പ് ഹൗസുകളും ടാങ്കുകളും പണിതീ൪ത്തത്. അന്ന് ചക്കംകണ്ടത്തേക്ക് സ്ഥാപിച്ചിരുന്ന പൈപ്പുകൾ കാലപ്പഴക്കം കൊണ്ട് നശിച്ചതിനെത്തുട൪ന്ന് അത് മാറ്റി സ്ഥാപിക്കുന്ന പ്രവ൪ത്തികൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ പമ്പ് ഹൗസുകളിലെ ടാങ്കുകൾ മാറ്റുന്നില്ല. പ്ളാൻറ് പ്രവ൪ത്തന സജ്ജമായിക്കഴിഞ്ഞാൽ പിന്നെ ഇവ മാറ്റുക ദുഷ്കരമാകും. ഗുരുവായൂരിലെ കക്കൂസ് മാലിന്യം ചക്കംകണ്ടത്തെത്തിക്കുന്ന പദ്ധതിക്കെതിരെ നാട്ടുകാ൪ സമരത്തിലാണ്. പമ്പ് ഹൗസുകളിലെ ചോ൪ച്ചയുള്ള ടാങ്കുകൾ നിലനി൪ത്തുന്നതിലൂടെ ഗുരുവായൂ൪ നഗരത്തിലും ദുരിതം വിതക്കാനുള്ള നീക്കത്തിലാണ് വാട്ട൪ അതോറിറ്റി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2012 2:06 PM GMT Updated On
date_range 2012-08-08T19:36:50+05:30ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി: ടാങ്കുകള്‍ക്ക് ചോര്‍ച്ച
text_fieldsNext Story