റിയാദ്: നിതാഖാത്ത് പരിഷ്കരണത്തിൻെറ ഭാഗമായി തൊഴിലാളികളുടെ മാസവേതന വിതരണം വ്യവസ്ഥാപിതവും സുരക്ഷിതവുമാക്കാൻ വേതന സുരക്ഷാ പദ്ധതിയുമായി തൊഴിൽമന്ത്രാലയം. പദ്ധതിയുടെ പ്രഖ്യാപനം സെപ്റ്റംബ൪ മാസത്തിലുണ്ടാകും.
വിവിധ ഘട്ടങ്ങളിലായാണ് ഇത് നടപ്പാക്കുക. പദ്ധതിയനുസരിച്ച് രാജ്യത്തെ എല്ലാ പൊതു-സ്വകാര്യമേഖലയിലുള്ള സ്ഥാപനങ്ങളും സ്വദേശികളും വിദേശികളുമായ ജീവനക്കാരുടെ പേരിൽ അക്കൗണ്ട് തുറക്കണം. കമ്പനികളുടെ അക്കൗണ്ടുകൾ തൊഴിൽമന്ത്രാലയത്തിൻെറ ഏകീകൃത ഓൺലൈൻ സംവിധാനവുമായി ബന്ധിപ്പിക്കും.
മന്ത്രാലയത്തിൻെറ വെബ്സൈറ്റ് വഴി കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമുള്ള സ൪വീസ് പ്രൊവൈഡറിലൂടെയാണ് ഈ സംവിധാനം നടപ്പാക്കുക. ഇതുവഴി ഓരോ കമ്പനിയും തൊഴിലാളികൾക്ക് വിതരണം ചെയ്യുന്ന പ്രതിമാസവേതനം സംബന്ധിച്ച സമഗ്രവിവരങ്ങൾ മന്ത്രാലയത്തിന് അപ്പപ്പോൾ നിരീക്ഷിക്കാം.
ഈ പദ്ധതി പ്രാബല്യത്തിൽ വരുന്നതോടെ ഓരോ സ്ഥാപനത്തിലും തൊഴിലെടുക്കുന്ന സ്വദേശികളും വിദേശികളുമായ തൊഴിലാളികളെക്കുറിച്ചും അവരുടെ മാസവേതന നിരക്കും കൃത്യമായി മന്ത്രാലയത്തിന് അറിയാനും പ്രതിമാസം അവരുടെ വേതനം സമയബന്ധിതമായി വിതരണം ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സാധിക്കും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2012 11:08 PM GMT Updated On
date_range 2012-08-08T04:38:06+05:30സൗദിയില്‍ തൊഴിലാളികള്‍ക്ക് വേതന സുരക്ഷാപദ്ധതി സെപ്റ്റംബറോടെ
text_fieldsNext Story