Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുംബൈയില്‍...

മുംബൈയില്‍ തട്ടിക്കൊണ്ടു പോയ കുട്ടിയെ കണ്ടെത്തി

text_fields
bookmark_border
മുംബൈയില്‍ തട്ടിക്കൊണ്ടു പോയ കുട്ടിയെ കണ്ടെത്തി
cancel

മുംബൈ: ഛത്രപതി ശിവജി റെയിൽവെ സ്റ്റേഷനിൽ നിന്നും തട്ടിക്കൊണ്ടു പോയ മൂന്നു വയസ്സുകാരിയെ കണ്ടെത്തി. ഹരിദ്വാറിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടു പോയ രാജു എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജൂൺ 10നാണ് റെയിൽവെയിലെ ശുചീകരണ തൊഴിലാളികളായ മാതാപിതാക്കൾക്കൊപ്പം റെയിൽവെ സ്റ്റേഷനിൽ ഉറങ്ങുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയത്. റെയിൽവെ സ്റ്റേഷനിലെ സി.സി ടിവി ക്യാറകളിൽ കുട്ടിയെ ഒരാൾ എടുത്തു കൊണ്ടു പോകുന്ന ദൃശ്യം വ്യക്തമായി പതിഞ്ഞിരുന്നു.

ആഴ്ചകളായിട്ടും അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിൽ കഴിഞ്ഞ ദിവസം പൊലീസ് സി.സി ടിവി ദൃശ്യങ്ങൾ പുറത്തു വിട്ടിരുന്നു.

Show Full Article
TAGS:
Next Story