തിരുവനന്തപുരം: ഫാ൪മസിസ്റ്റുകളുടെ ജോലികൂടി നഴ്സുമാ൪ ചെയ്യണമെന്ന അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ചയും ജനറൽ ആശുപത്രിയിലെ നഴ്സുമാ൪ പണിമുടക്കി. രാവിലെ 7.30ന് ആരംഭിച്ച പണിമുടക്ക് 10 വരെ നീണ്ടു. നഴ്സുമാ൪ സൂപ്രണ്ടിൻെറ മുറിക്ക് മുന്നിൽ കുത്തിയിരുന്നു. ഡി.എം.ഒ ഡോ. പീതാംബരൻ, ജില്ലാ പ്രോഗ്രാം ഓഫിസ൪ ഡോ. ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ്അധികൃത൪ നഴ്സസ് യൂനിയൻ നേതാക്കളുമായി ച൪ച്ച നടത്തിയതിനെ തുട൪ന്നാണ് പ്രതിഷേധം അവസാനിച്ചത്. ഫാ൪മസി പ്രവ൪ത്തനം 24 മണിക്കൂറാക്കിയ സാഹചര്യത്തിൽ രാത്രിഡ്യൂട്ടിയിലുള്ള ഫാ൪മസിസ്റ്റുകൾക്ക് കൂട്ടിരിക്കാനാണ് നഴ്സുമാരെ നിയോഗിച്ചതെന്നാണ് ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം നൽകിയ വിശദീകരണം. പനി പട൪ന്നുപിടിക്കുകയും വേണ്ടത്ര നഴ്സുമാ൪ ഇല്ലാത്തതുമായ സാഹചര്യത്തിൽ ഇത് അംഗീകരിക്കാനാകില്ളെന്ന് വ്യാഴാഴ്ച പ്രതിഷേധിച്ച നഴ്സുമാ൪ അറിയിച്ചിരുന്നു. എന്നാൽ ആരോഗ്യവകുപ്പ് ഇത് അംഗീകരിക്കാൻ തയാറാവാത്തതിനെ തുട൪ന്നായിരുന്നു വീണ്ടും പണിമുടക്ക്. കൂടുതൽ ഫാ൪മസിസ്റ്റുകളെ നിയോഗിക്കാമെന്നും നഴ്സുമാരെ ഒഴിവാക്കാമെന്നുമുള്ള ഉറപ്പിലാണ് പണിമുടക്ക് അവസാ നിപ്പിച്ചത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2012 2:43 PM GMT Updated On
date_range 2012-07-07T20:13:08+05:30ജനറല്‍ ആശുപത്രിയില്‍ നഴ്സുമാര്‍ ഇന്നലെയും പണിമുടക്കി
text_fieldsNext Story