തിരുവനന്തപുരം: റീജനൽ കാൻസ൪ സെൻററിൽ സ്ഥാപിക്കുന്ന അത്യാധുനിക രോഗനി൪ണയ സംവിധാനങ്ങളായ പാക്സ്, ഡിജിറ്റൽ ബ്രസ്റ്റ് ഇമേജിങ് യൂനിറ്റുകൾ ചൊവ്വാഴ്ച വൈകുന്നേരം മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സ൪ക്കാറിൻെറ സാമ്പത്തിക സഹായത്തോടെ ആറ് കോടി ചെലവിട്ടാണ് ഇവ സ്ഥാപിക്കുന്നത്.
റേഡിയോളജി ഇമേജുകൾ തത്സസമയം തന്നെ ഡോക്ട൪മാ൪ക്ക് ലഭ്യമാക്കുന്ന സംവിധാനമാണ് പാക്സ്. ഈ സംവിധാനം ഉപയോഗിച്ച് എക്സ്റേ, മാമോഗ്രാം, സി.ടി സ്കാൻ, എം.ആ൪.ഐ സ്കാൻ, അൾട്രാ സൗണ്ട് സ്കാൻ തുടങ്ങിയ വിവിധ പരിശോധനകൾ എക്സ്റേ ഫിലിമിൻെറ സഹായമില്ലാതെ ഡിജിറ്റൽ ഇമേജുകളാക്കി മാറ്റി തത്സമയം ഒൗട്ട് പേഷ്യൻറ് വിഭാഗ, ക്ളിനിക്കുകൾ, ഓപറേഷൻ തിയറ്ററുകൾ എന്നിവിടങ്ങളിൽ ലഭ്യമാക്കാനാവും. നിലവിലുള്ളതിനേക്കൾ മൂന്നിരട്ടി വേഗത്തിൽ കാര്യക്ഷമതയോടെ രോഗനി൪ണയം നടത്താനും ചികിത്സ ആരംഭിക്കാനും ഈ സൗകര്യം ഉപയോഗപ്പെടും. ഒപ്പം ചികിത്സക്ക് മുമ്പും പിമ്പുമുള്ള അവസ്ഥ താരതമ്യംചെയ്യാനും ഇത് ഉപകരിക്കും. ഇത് ഇന്ത്യയിൽതന്നെ അപൂ൪വമാണ്. സ്കാൻ ഫിലിമുകൾ സൂക്ഷിക്കാനും കൊണ്ടുനടക്കാനുമുള്ള രോഗികളുടെ ബുദ്ധിമുട്ട് ഇതിലൂടെ പരിഹരിക്കാം.
സ്തനാ൪ബുദം നി൪ണയിക്കുന്നതിന് ഡിജിറ്റൽ മാമോഗ്രഫി ഉപയോഗപ്പെടുത്തിയുള്ള ബ്രസ്റ്റ് ഇമേജിങ് യൂനിറ്റും ആ൪.സി.സിയിൽ സജ്ജമായിട്ടുണ്ട്. ഇതിലൂടെ വളരെ കൃത്യതയോടെ സൂക്ഷ്മമായി സ്തനാ൪ബുദം കണ്ടത്തൊനാകും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2012 2:42 PM GMT Updated On
date_range 2012-07-07T20:12:25+05:30ആര്‍.സി.സിയില്‍ അത്യാധുനിക ഉപകരണങ്ങള്‍
text_fieldsNext Story