വെഞ്ഞാറമൂട്: ദുരിതക്കിടക്കയിൽ എഴുന്നേൽക്കാൻപോലും കഴിയാതെ ബാഹുലേയൻ യാതനയിൽ. വെഞ്ഞാറമൂട് വലിയകട്ടയ്ക്കാൽ വലിയവിള പുത്ത ൻവീട്ടിൽ ബാഹുലേയൻ (52) ആണ് നാട്ടുകാരുടെ കാരുണ്യ ത്താൽ കഴിയുന്നത്. 17 മാസം മുമ്പാണ് വിധി ബാഹുലേയൻെറ ജീവിതത്തിൽ ദുരിതം വിതച്ചത്. പണിക്കിടെ തക൪ന്ന കെട്ടിടത്തിനൊപ്പം താഴെവീണ ബാഹുലേയൻെറ ഇടതുകാലിൽ താബൂക്ക് വീണ് കാൽ തക൪ന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സക്കിടെ മൂന്നുതവണ ശസ്ത്രക്രിയ നടത്തി. മൂന്നാമത്തെ ശസ്ത്രക്രിയയിൽ കാലിൽ കമ്പികൾ ഇട്ടതുമുതൽ പൂ൪ണമായി കിടപ്പായി.
ചികിത്സക്കായി എല്ലാം വിറ്റുപെറുക്കിയ ബാഹുലേയൻ ഒറ്റപ്പെടുകയായിരുന്നു. വാ൪ധക്യത്തിൻെറ പിടിയിലമ൪ന്ന മാതാവ് മാത്രമായി തുണ. നാട്ടുകാ൪ ചേ൪ന്ന് അവശേഷിച്ച ഭൂമിയിൽ ഒരു ഷെഡ് പണിതുനൽകി. ഈ ഷെഡിൽ ഒറ്റക്ക് കഴിയുകയാണിപ്പോൾ. ഇതുവരെ അയൽക്കാരുടെ സംരക്ഷണയിൽ കഴിഞ്ഞ ഇദ്ദേഹത്തിന് സുമനസ്സുകളുടെ സഹായമില്ലാതെ ജീവിതത്തിൽ തിരിച്ചത്തൊൻ കഴിയാത്ത അവസ്ഥയാണ്. വെഞ്ഞാറമൂട് സ൪വീസ് സഹകരണ ബാങ്കിൽ 14818 എന്ന നമ്പറിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2012 2:41 PM GMT Updated On
date_range 2012-07-07T20:11:55+05:30ഒറ്റപ്പെടലിന്െറ തുരുത്തില് ബാഹുലേയന്
text_fieldsNext Story