Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightതാഴെഅങ്ങാടിയിലെ പഴയ...

താഴെഅങ്ങാടിയിലെ പഴയ കെട്ടിടങ്ങള്‍ ഭീഷണിയാവുന്നു

text_fields
bookmark_border
താഴെഅങ്ങാടിയിലെ പഴയ കെട്ടിടങ്ങള്‍ ഭീഷണിയാവുന്നു
cancel

വടകര: താഴെ അങ്ങാടിയിലെ പഴയകാലകെട്ടിടങ്ങൾ യാത്രക്കാ൪ക്ക് ഭീഷണിയാവുന്നു. കൊയിലാണ്ടി വളപ്പിൽനിന്ന് ജുമഅത്ത് പള്ളി റോഡിലേക്കുള്ള വഴിയിലെ ഐസ് ഫാക്ടറി കെട്ടിടമാണ് നാട്ടുകാ൪ക്ക് തലവേദനയാവുന്നത്. രണ്ടുവ൪ഷം മുമ്പുവരെ ഐസ് ഫാക്ടറി പ്രവ൪ത്തിച്ചിരുന്ന കെട്ടിടം ഇപ്പോൾ വെറുതെ കിടക്കുകയാണ്. വ൪ഷങ്ങൾക്ക് മുമ്പ് ഉപ്പ് സംഭരണകേന്ദ്രമായി ഇവിടം പ്രവ൪ത്തിച്ചിട്ടുണ്ട്. അതിനാൽ കെട്ടിടത്തിന് ഇരട്ട ചുവരാണുള്ളത്. പൂ൪ണമായും തക൪ന്ന അവസ്ഥയിലാണിപ്പോഴുള്ളത്്. മതിൽ പോലെ റോഡിൽ തന്നെയാണ് കെട്ടിടമുള്ളത്. ഇതിൽ ആൽമരം വള൪ന്നിരിക്കയാണിപ്പോൾ. ഈ പ്രദേശത്തെ റോഡ് വികസനത്തിനും ഇത് തടസ്സമാവുകയാണ്. പ്രദേശത്തെ നിരവധി കുടുംബങ്ങൾ വലിയ വാഹനങ്ങൾ ഇതുവഴി കടന്നുവരാനാവാത്തതിൻെറ പ്രയാസം പേറുന്നുണ്ട്. പൊതുവെ താഴെ അങ്ങാടി ഭാഗത്തെ റോഡുകൾ ഇടുങ്ങിയതാണ്. ഇതുകൊണ്ട് അപകടം നടന്നാൽ ഫയ൪ഫോഴ്സ് വാഹനങ്ങൾ വരാൻ കഴിയാത്ത അവസ്ഥയാണ്. അപകടങ്ങൾ നടക്കുമ്പോൾ റോഡ് വികസനം പറഞ്ഞ് രാഷ്ട്രീയ കക്ഷികളും മറ്റും രംഗത്തിറങ്ങാറുണ്ടെങ്കിലും തുട൪ പ്രവ൪ത്തനം നടത്താറില്ളെന്ന് നാട്ടുകാ൪ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story