കൽപറ്റ: വയനാട്ടിൽ സി.പി.എം നേതൃത്വത്തിൽ നടക്കുന്ന ആദിവാസി ഭൂസമരം പരിഹാസ്യമാണെന്ന് ഗവ. ചീഫ് വിപ്പ് പി.സി. ജോ൪ജ് പറഞ്ഞു. വയനാട് പ്രസ് ക്ളബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധം വെറും സമരാഭാസമാണെന്നും അദ്ദേഹം ആരോപിച്ചു. ഇടതുമുന്നണി ഭരണ കാലത്ത് ആദിവാസിയല്ലാത്ത എ.കെ. ബാലനാണ് ആദിവാസി ക്ഷേമ വകുപ്പ് മന്ത്രിയായത്. അദ്ദേഹം ആദിവാസികൾക്കുവേണ്ടി ഒന്നും ചെയ്തില്ല. പാലക്കാട് ജില്ലയിൽ സുസ്ലോൺ കമ്പനിക്ക് ആദിവാസി ഭൂമി തീറെഴുതാൻ കൂട്ടുനിന്നത് ഇടതുപക്ഷമാണ്.
ചെങ്ങറയിൽ സമരം നടത്തിയ ആദിവാസികളെ മോഷ്ടാക്കളെന്ന് വിളിച്ച് അപഹസിച്ചവരാണ് സി.പി.എം. സമരം നടത്തിയ പാവങ്ങൾക്ക് ഭക്ഷണംപോലും നിഷേധിച്ചു. അവരാണ് ആദിവാസികളെ മുന്നിൽ നി൪ത്തി ഇപ്പോൾ സമരം നടത്തുന്നത്. ഒരു ആത്മാ൪ഥതയുമില്ലാത്തതാണ് ഈ സമരം -അദ്ദേഹം പറഞ്ഞു.
പ്രസ് ക്ളബ് പ്രസിഡൻറ് പി.കെ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ട്രഷറ൪ വി. മുഹമ്മദലി സ്വാഗതവും വി.ജി. വിജയൻ നന്ദിയും പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2012 11:17 AM GMT Updated On
date_range 2012-06-06T16:47:51+05:30സി.പി.എമ്മിന്‍െറ ഭൂസമരം അപഹാസ്യം -പി.സി. ജോര്‍ജ്
text_fieldsNext Story