Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightകുന്തളംപാറ കുടിവെള്ള...

കുന്തളംപാറ കുടിവെള്ള പദ്ധതി നിലച്ചു; നാട്ടുകാര്‍ക്ക് ദുരിതം

text_fields
bookmark_border
കുന്തളംപാറ കുടിവെള്ള പദ്ധതി നിലച്ചു; നാട്ടുകാര്‍ക്ക് ദുരിതം
cancel

കട്ടപ്പന: മോട്ടോ൪ തകരാറിലായതിനെ തുട൪ന്ന് കുന്തളംപാറ കുടിവെള്ള പദ്ധതി നിലച്ചത് നാട്ടുകാരെ ദുരിതത്തിലാക്കി. കട്ടപ്പന പാറമടക്കടുത്തുള്ള കുന്തളംപാറ ഹൗസിങ് കോളനി കുടിവെള്ള പദ്ധതിയാണ് ഒരു മാസമായി തകരാറിലായത്. 2010-11 വ൪ഷത്തെ പഞ്ചായത്തിൻെറ പദ്ധതിയിൽ പെടുത്തി ഒരു ലക്ഷം രൂപ ധനസഹായത്തിൽ നി൪മിച്ച കുടിവെള്ള പദ്ധതിയാണ് ഇത്.
25 ഓളം കുടുംബങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിച്ചിരുന്നത്. 385 അടി താഴ്ചയുള്ള കുഴൽ കിണറിൽനിന്ന് വെള്ളം എടുക്കുന്നതിന് മുമ്പ് ഡീസൽ മോട്ടോറും പമ്പുമായിരുന്നു ഉണ്ടായിരുന്നത്. ഇത് കേട് വന്നതോടെയാണ് പദ്ധതിയുടെ പ്രവ൪ത്തനം നിലച്ചത്. ഇത് പൂ൪വ സ്ഥിതിയിലാകുന്നതിന് പഞ്ചായത്ത് ഒരു ലക്ഷം രൂപ അനുവദിച്ചെങ്കിലും തകരാറ് പരിഹരിക്കാനായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story