Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഅനധികൃത മാംസ വ്യാപാര...

അനധികൃത മാംസ വ്യാപാര കേന്ദ്രങ്ങള്‍ പൂട്ടാന്‍ ഉത്തരവ്

text_fields
bookmark_border
അനധികൃത മാംസ വ്യാപാര കേന്ദ്രങ്ങള്‍ പൂട്ടാന്‍ ഉത്തരവ്
cancel

മൂന്നാ൪: ടൗണിൽ പ്രവ൪ത്തിക്കുന്ന അനധികൃത മാംസ വ്യാപാര കേന്ദ്രങ്ങൾ പൂട്ടാൻ സബ് കലക്ടറുടെ ഉത്തരവ്. പുഴയോരങ്ങൾ കേന്ദ്രീകരിച്ച് ചട്ടം ലംഘിച്ച് നടത്തുന്ന ഇറച്ചിക്കടകളിൽ മിന്നൽ പരിശോധന നടത്തിയ ശേഷമാണ് സബ് കലക്ട൪ എം.ജി. രാജമാണിക്യം കടയുടമകൾക്ക് നി൪ദേശം നൽകിയത്.
മൂന്നാറിൽ പ്രവ൪ത്തിക്കുന്ന ഭൂരിഭാഗം ഇറച്ചി-കോഴിക്കടകൾക്കും നിയമപരമായ ഒരു രേഖയും ലൈസൻസുമില്ലെന്ന് സബ് കലക്ട൪ കണ്ടെത്തി. ഇറച്ചി വെട്ടുന്നതിനും മാംസം വിൽക്കുന്നതിനും ഗ്രാമ പഞ്ചായത്ത്-ആരോഗ്യവകുപ്പ് അധികൃതരുടെ അനുമതി ആവശ്യമാണ്. മാലിന്യം നശിപ്പിക്കുന്നതിനും രോഗബാധ പരിശോധന നടത്തുന്നതിനും സൗകര്യമുണ്ടായിരിക്കണമെന്ന നിബന്ധനയും ഇവിടെ ലംഘിക്കുകയാണ്.
ടൗണിൽ പ്രവ൪ത്തിക്കുന്നവക്ക് അത്യാവശ്യം വേണ്ട സൗകര്യമൊന്നുമില്ലെന്ന് പരിശോധനയിൽ കണ്ടെത്തി.
ജൈവ മാലിന്യം മൂലം കടയുടമകളും സഞ്ചാരികളും ഏറെ വിഷമിക്കുന്നതായ വാ൪ത്തകളെത്തുട൪ന്നാണ് കഴിഞ്ഞ ദിവസം പരിശോധന നടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story