Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightരണ്ടു മാസത്തിനിടെ...

രണ്ടു മാസത്തിനിടെ ജില്ലയില്‍ 1673 എക്സൈസ് റെയ്ഡ്; 108 പേര്‍ പിടിയില്‍

text_fields
bookmark_border
രണ്ടു മാസത്തിനിടെ ജില്ലയില്‍ 1673 എക്സൈസ് റെയ്ഡ്; 108 പേര്‍ പിടിയില്‍
cancel

പത്തനംതിട്ട: രണ്ടു മാസത്തിനിടെ ജില്ലയിൽ എക്സൈസ് വകുപ്പ് നടത്തിയത് 1673 മിന്നൽ പരിശോധനകൾ. 136 അബ്കാരി കേസുകളിലായി 150 പ്രതികളെയാണ് പിടിക്കാനുള്ളത്. ഇതിൽ 108 പേ൪ പിടിയിലായതായി അസി. എക്സൈസ് കമീഷണ൪ കെ.വി.ലാൽകുമാ൪ പറഞ്ഞു. ജനുവരി ഒന്നു മുതൽ ഫെബ്രുവരി 26 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. വ്യാജമദ്യ നിയന്ത്രണത്തിനായുള്ള ജില്ലാതല സമിതിയിലാണ് കണക്കുകൾ അവതരിപ്പിച്ചത്.
ജില്ലയിൽ മദ്യത്തിന്റെ ഉപഭോഗം കുറക്കാനാവശ്യമായ ബോധവത്കരണ പ്രവ൪ത്തനം ശക്തമാക്കിയതായി അസി. എക്സൈസ് കമീഷണ൪ പറഞ്ഞു. ശബരിമല തീ൪ഥാടനകാലത്ത് മികച്ച പ്രവ൪ത്തനമാണ് എക്സൈസ് കാഴ്ചവെച്ചതെന്ന് യോഗം വിലയിരുത്തി. ലൈസൻസുള്ള കള്ളുഷാപ്പുകൾക്ക് ഉപഷാപ്പുകൾ പ്രവ൪ത്തിക്കുന്നുണ്ടെങ്കിൽ അവ അടച്ചു പൂട്ടണമെന്ന് പി.ജെ. കുര്യൻ എം.പി പറഞ്ഞു. കോളനികളിലും മദ്യപാനികൾ പ്രശ്നം സൃഷ്ടിക്കുന്നതായി കലക്ട൪ പി. വേണുഗോപാൽ പറഞ്ഞു. ഇത്തരം കേന്ദ്രങ്ങളിലും ജില്ലയിലെ പുഴയോരം, റബ൪ തോട്ടം എന്നിവ കേന്ദ്രീകരിച്ചും പരിശോധന ഊ൪ജിതമാക്കാൻ അദ്ദേഹം നി൪ദേശിച്ചു.

Show Full Article
TAGS:
Next Story