പുനലൂ൪: തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് നിയമാനുസൃതം കൊണ്ടുവരുന്ന പാറപ്പൊടിക്ക് ആര്യങ്കാവ് ചെക്പോസ്റ്റിൽ അന്യായ നികുതി ഇടാക്കുന്നെന്ന് കച്ചവടക്കാ൪. പാറപ്പൊടിക്ക് ആനുപാതികമായി നികുതി ഇടാക്കേണ്ടതിന് പകരം വണ്ടിയുടെ വലിപ്പം നോക്കി ഈടാക്കുന്നത് നഷ്ടമുണ്ടാക്കുന്നത്രെ. തമിഴ്നാട് പൊലീസ് നാല് യൂനിറ്റ് വരെ പാറപ്പൊടി കയറ്റിയ വാഹനങ്ങളേ കയറ്റിവിടൂ. ഇത്തരം വാഹനങ്ങൾ ആര്യങ്കാവ് ചെക്പോസ്റ്റിൽ എത്തുമ്പോൽ ഏഴ് യൂനിറ്റിന്റെ നികുതിയാണ് ഈടാക്കുന്നത്.
തമിഴ്നാട്ടിലെ വിവിധ ക്രഷറുകളിൽനിന്ന് ദിവസവും 40 ലോഡ് പാറപ്പൊടിവരെയാണ് കേരളത്തിലെ തെക്കൻ ജില്ലകളിലേക്ക് കൊണ്ടുവരുന്നത്. നികുതി വകുപ്പിന്റെ നി൪ദേശപ്രകാരമാണ് അധികനികുതി ഇടാക്കുന്നതെന്ന് ചെക്പോസ്റ്റ് അധികൃത൪ പറയുന്നു. ഇതുസംബന്ധിച്ച് നികുതിവകുപ്പിന്റെ ഉന്നത അധികൃത൪ക്ക് പരാതി നൽകിയിട്ടും പ്രയോജനമില്ലത്രെ. നടപടി പിൻവലിച്ചില്ലെങ്കിൽ മാ൪ച്ചിന് ശേഷം തമിഴ്നാട്ടിൽനിന്ന് പാറപ്പൊടി കൊണ്ടുവരുന്നത് നി൪ത്തിവെക്കേണ്ടിവരുമെന്ന് ഏജൻസികളുടെ പ്രതിനിധികളായ ഷിബു തോമസ്, മനോജ്കുമാ൪ എന്നിവ൪ പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2012 11:41 AM GMT Updated On
date_range 2012-03-03T17:11:05+05:30പാറപ്പൊടിക്ക് അധികനികുതി ഈടാക്കുന്നെന്ന്
text_fieldsNext Story