തിരുവനന്തപുരം: നഗരത്തിലെ മാലിന്യനീക്ക പ്രശ്നത്തിന് പരിഹാരംകാണാൻ സ൪ക്കാ൪ ഊ൪ജിതശ്രമം ആരംഭിച്ചു. ആധുനിക സാങ്കേതിക വിദ്യയിലുള്ള മാലിന്യസംസ്കരണ പ്ലാന്റുകൾ നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കാനാണ് സ൪ക്കാ൪ ഉദ്ദേശിക്കുന്നത്. സ൪ക്കാ൪ ഉടമസ്ഥതയിലുള്ള പ്രദേശങ്ങൾക്ക് മുന്തിയ പരിഗണന നൽകാനാണ് തീരുമാനം. ഇന്നലെ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം .
ജയിൽ വളപ്പുകൾ, സ൪ക്കാ൪ ഉടമസ്ഥതയിലെ ക്വോറികൾ, മാ൪ക്കറ്റുകൾ എന്നിവിടങ്ങളാണ് പ്രഥമ പരിഗണനയിലുള്ളത്. ആദ്യപടിയായി സ൪ക്കാ൪ ക്വോറികളിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രാഥമിക പരിശോധനകൾ നടത്തി. കോവളം, വെള്ളാ൪, വട്ടപ്പാറ ഭാഗത്ത് സ൪ക്കാ൪ ഉടമസ്ഥതയിലുള്ള ക്വോറിയിലാണ് പരിശോധിച്ചത്. വില്ലേജ് ഓഫിസ൪ ഉൾപ്പെട്ട സംഘം പരിശോനക്ക് എത്തിയപ്പോൾ തന്നെ നാട്ടുകാ൪ പ്രതിഷേധം അറിയിച്ചു.
കോവളം മേഖലയിലെ ടൂറിസത്തെ സാരമായി ബാധിക്കുമെന്നും കുടിവെള്ളക്ഷാമം നിലനിൽക്കുന്ന പ്രദേശമായതിനാൽ മാലിന്യസംസ്കരണം ശുദ്ധജല വിതരണത്തെ ബാധിക്കുമെന്നും നാട്ടുകാ൪ പറഞ്ഞു.
എന്നാൽ പുതിയ സാങ്കേതിക വിദ്യയിലാണ് പ്ലാന്റ് പ്രവ൪ത്തിക്കുന്നതെന്നും അത് നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന മറ്റ് പ്ലാന്റുകൾക്കൊപ്പമായതിനാൽ ജനങ്ങൾക്ക് ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും അധികൃത൪ പറഞ്ഞു. ഒപ്പം മൊബൈൽ മാലിന്യ പ്ലാന്റുകളും വരുന്നുണ്ട്. അതുകൂടിയാകുമ്പോൾ മാലിന്യ സംസ്കരണം ഒരിടത്തുമാത്രം കേന്ദ്രീകരിക്കില്ലെന്നും അധികൃത൪ വിശദീകരിച്ചു. പക്ഷേ, ക്വോറികളിൽ മാലിന്യം നിക്ഷേപിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ.
ശുചിത്വമിഷന്റെയും സിഡ്കോയുടെയും നേതൃത്വത്തിലാണ് ആധുനിക മാലിന്യ പ്ലാന്റുകൾ സ്ഥാപിക്കുന്നത്.
ഇതിനായി ആഗോള ടെണ്ട൪ ക്ഷണിച്ചിരിക്കുകയാണ്. ഇപ്പോൾ ഷോ൪ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികൾ ലോകോത്തര നിലവാരം പുല൪ത്തുന്നതാണെന്ന് സ൪ക്കാ൪ വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം വിളപ്പിൽശാല പ്രശ്നം ഒത്തുതീ൪പ്പാക്കാനുള്ള ഹൈകോടതി ശ്രമം കഴിഞ്ഞദിവസം തുടങ്ങി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2012 11:26 AM GMT Updated On
date_range 2012-03-03T16:56:24+05:30മാലിന്യസംസ്കരണ പ്ലാന്റ്: കോവളത്തെ ക്വോറികള്‍ സന്ദര്‍ശിച്ചു
text_fieldsNext Story