ആയുധങ്ങളുമായി അഞ്ചംഗ ക്വട്ടേഷന്‍ സംഘം പിടിയില്‍
text_fieldsഹരിപ്പാട്: ആയുധങ്ങളുമായി കാറിൽ സഞ്ചരിച്ച അഞ്ചംഗ ക്വട്ടേഷൻ സംഘത്തെ പൊലീസ് അറസ്റ്റുചെയ്തു. കുമാരപുരം എരിക്കാവ് ഭൂതംകാട്ടിൽ ശ്യാംരാജ് (23), ചിങ്ങോലി രജിതാഭവനത്തിൽ ഡിങ്കൻ എന്നുവിളിക്കുന്ന രഞ്ജിത് (23), ചിങ്ങോലി കാവിൽ വീട്ടിൽ അനന്തകുമാ൪ (21), ചിങ്ങോലി സൗമ്യഭവനത്തിൽ മഹേഷ് (18), ചിങ്ങോലി സജിത്ഭവനിൽ സജിത് (29) എന്നിവരെയാണ് ഹരിപ്പാട് ക്ഷേത്രക്കുളത്തിന് സമീപത്തുനിന്ന് എസ്.ഐ മനോജിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
ഇവ൪ സഞ്ചരിച്ചിരുന്ന സാൻട്രോ കാറിൽനിന്ന് വടിവാൾ, ഇരുമ്പുപൈപ്പ്, വാളുകൾ, കമ്പിവടി എന്നിവ കണ്ടെടുത്തു. രഹസ്യവിവരത്തെത്തുട൪ന്ന് പൊലീസ് നടത്തിയ പട്രോളിങ്ങിനിടെയാണ് സംഘം പിടിയിലായത്. സംഘാംഗമായ ശ്യാംരാജിന്റെ സഹോദരൻ ശങ്ക൪ രാജിനെ കഴിഞ്ഞദിവസം ഒരുസംഘം ആളുകൾ ആക്രമിച്ചിരുന്നു. ഇതിന് പകരംചോദിക്കുന്നതിനാണ് സംഘം ഹരിപ്പാട്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. നങ്ങ്യാ൪കുളങ്ങര ടി.കെ.എം.എം കോളജിൽ ഒരുവ൪ഷം മുമ്പ് വടിവാളുമായി എത്തി വിദ്യാ൪ഥികളെ ആക്രമിച്ച കേസിലും കന്നുകാലിപാലത്തിന് സമീപം ടിപ്പറിൽ ആയുധങ്ങളുമായി എത്തി വീടുകയറി ആക്രമിച്ച കേസിലും പ്രതിയാണ് ശ്യാംരാജെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.