ചെങ്ങന്നൂ൪: മാന്നാ൪ ടൗൺക്ളബിന്റെ ചികിത്സാസഹായപദ്ധതിയായ കനിവിന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. മാന്നാറിലെയും സമീപപ്രദേശങ്ങളിലെയും നി൪ധനരായ കാൻസ൪ രോഗികൾക്ക് മാസന്തോറും 750 രൂപയുടെ വീതം മരുന്നുകൾ ആറുമാസം സൗജന്യമായി ലഭ്യമാക്കുന്നതാണ് പദ്ധതി. ആദ്യഘട്ടത്തിൽ 50പേരെയാണ് ഗുണഭോക്താക്കളായി തെരഞ്ഞെടുത്തിട്ടുള്ളത്. കടവിൽ മെഡിക്കൽ സ്റ്റോറിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.
പെൻഷൻ ഭവനിൽ വൈകുന്നേരം 3.30ന് കനിവിന്റെ ഉദ്ഘാടനം ആ൪. രാജേഷ് എം.എൽ.എ നി൪വഹിക്കും. പ്രകാശ്പ്രഭ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാലകൃഷ്ണൻ മെഡികാ൪ഡുകൾ വിതരണം ചെയ്യും. പ്രോഗ്രാം കോ ഓഡിനേറ്റ൪ ജി. ഉല്ലാസ് പദ്ധതി വിശദീകരിക്കും. മാന്നാ൪ അബ്ദുൽ ലത്തീഫ്, കെ.എസ്. ഗോപി, അജിത് പഴവൂ൪, സതീഷ് ശാന്തിനിവാസ്, ശുഭ ഗോപാലകൃഷ്ണൻ, ലതിക ബാലസുന്ദരപ്പണിക്ക൪, ജോൺ കുരുവിള തുടങ്ങിയവ൪ പങ്കെടുക്കും.
വാ൪ത്താസമ്മേളനത്തിൽ ഭാരവാഹികളായ പ്രകാശ് പ്രഭ, എസ്. വിജയകുമാ൪, ജി. ഉല്ലാസ്, എ.ആ൪. ബാലചന്ദ്രൻ, ഡൊമിനിക് ജോസഫ്, സതീഷ് ശാന്തിനിവാസ് എന്നിവ൪ പങ്കെടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2012 11:18 AM GMT Updated On
date_range 2012-03-03T16:48:25+05:30നിര്‍ധനരോഗികള്‍ക്ക് സഹായവുമായി 'കനിവ്'
text_fieldsNext Story