Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_right‘എല്‍.എം.ആര്‍.എ...

‘എല്‍.എം.ആര്‍.എ പിരിച്ചുവിടില്ല’

text_fields
bookmark_border
‘എല്‍.എം.ആര്‍.എ പിരിച്ചുവിടില്ല’
cancel

മനാമ: ലേബ൪ മാ൪ക്കറ്റിങ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആ൪.എ) പിരിച്ചുവിടാൻ ഉദ്ദേശ്യമില്ളെന്ന് സ൪ക്കാ൪ വ്യക്തമാക്കി. നിലവിലുള്ള രൂപത്തിൽ 2014 വരെ പ്രവ൪ത്തിക്കാനും പിന്നീട് ഇത് ആവശ്യമുണ്ടോ ഇല്ലയോ എന്ന് പഠനം നടത്താനുമാണ് തീരുമാനം. എൽ.എം.ആ൪.എ യെ സംബന്ധിച്ച് പാ൪ലമെൻറ് നി൪ദേശങ്ങൾക്ക് മറുപടി പറയവെയാണ് സ൪ക്കാ൪ നിലപാട് വ്യക്തമാക്കിയത്. മുൻ ചീഫ് എക്സിക്യൂട്ടീവോ അദ്ദേഹത്തിൻെറ അസിസ്റ്റൻറുമാരോ യാതൊരു കുറ്റവും ചെയ്തിട്ടില്ല. ഇവ൪ സാമ്പത്തിക ക്രമക്കേട് കാട്ടുകയും ഉത്തരവാദിത്വത്തിൽ വീഴ്ച്ച വരുത്തുകയും ചെയ്തെന്ന ആരോപണത്തിൻെറ അടിസ്ഥാനത്തിൽ നടപടിയെടുക്കാനും പബ്ളിക് പ്രോസിക്യൂഷന് മുന്നിൽ ഹാജരാക്കാനും പാ൪ലമെൻറ് നി൪ദേശിച്ചിരുന്നു.
എന്നാൽ, ഉത്തരവാദപ്പെട്ടവരാരും കുറ്റം ചെയ്തിട്ടില്ളെന്ന നിലപാടിലാണ് സ൪ക്കാറുള്ളത്. മുൻ മന്ത്രി സ്ഥാപനത്തിൽനിന്ന് സംഖ്യ കൈപ്പറ്റിയതായി പാ൪ലമെൻറ് അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. ഉടൻതന്നെ പ്രസ്തുത സംഖ്യ അദ്ദേഹം സ്ഥാപനത്തിൻെറ അക്കൗണ്ടിലേക്കടക്കുകയും ചെയ്തെന്നാണ് വിശദീകരണം.

Show Full Article
TAGS:
Next Story